| Tuesday, 31st October 2023, 7:16 pm

'ഏകാന്ത ചന്ദ്രികേ' പാടേണ്ടത് എന്നെ നോക്കിയായിരുന്നു: മാല പാർവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇൻ ഹരിഹർ നഗറിലെ ഗീത വിജയൻറെ കഥാപാത്രത്തിന് തന്നെ വിളിച്ചിരുന്നെന്ന് നടി മാല പാർവതി. എന്നാൽ വീട്ടിൽ നിന്നും വിടാത്തതുകൊണ്ടാണ് താൻ അഭിനയിക്കാതിരുന്നതെന്നും മാല പാർവതി കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ അശോകനുമൊത്ത് തന്റെ പുതിയ വെബ് സീരീസായ മാസ്റ്റർ പീസിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു മാല പാർവതി.

ഏകാന്ത ചന്ദ്രികേ മാല പാർവതിയെ നോക്കിയായിരുന്നു പാടേണ്ടിരുന്നതെന്ന് അവതാരിക പറഞ്ഞപ്പോൾ അത് തനിക്ക് അറിയില്ലെന്നായിരുന്നു അശോകന്റെ മറുപടി. ഈ സമയത്താണ് മാല പാർവതി താനായിരുന്നു ഗീത വിജയൻറെ കഥാപാത്രം ചെയ്യേണ്ടിരുന്നതെന്ന് പറയുന്നത്.

‘ഇൻ ഹരിഹർ നഗറിലെ ഗീതാ വിജയന്റെ ക്യാരക്ടറിന് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ദൂരദർശന്റെ ബൈജുവേട്ടൻ ദിലീപ് സാറും ഒക്കെ അച്ഛൻറെ സിസ്റ്ററിന്റെ അടുത്ത് എന്നെ അഭിനയിക്കാൻ വിടുമോ എന്ന് ചോദിച്ചിരുന്നു. ഇൻ ഹരിഹർ നഗറിലേക്ക് കാസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് എന്നെ വിളിച്ചിരുന്നു പക്ഷേ വീട്ടിൽ നിന്നും വിട്ടില്ല. അച്ഛനോട് ചോദിച്ചപ്പോൾ അവർ പഠിക്കട്ടെ എന്ന് പറഞ്ഞു. അശോകൻ ചേട്ടന് അത് അറിയില്ലായിരുന്നു. മെയ് മാസ പുലരിയിൽ അഭിനയിക്കാൻ പോയതിന് അച്ഛൻറെ കയ്യിൽ നിന്നും അടി കിട്ടിയിരുന്നു,’ മാല പാർവതി പറയുന്നു.

ശ്രീജിത്ത് എന്‍. സംവിധാനം ചെയ്ത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്ത വെബ്സീരീസാണ് മാസ്റ്റര്‍ പീസ്. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രം ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സീരീസിലെ ഓരോ കഥാപാത്രത്തേയും വളരെ സൂക്ഷ്മതയോടെയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിക്കുകയാണ് ഷറഫുദ്ദീന്‍, നിത്യാ മേനോന്‍, രണ്‍ജി പണിക്കര്‍, അശോകന്‍, മാല പാര്‍വതി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ മാസ്റ്റര്‍പീസ്. കുടുംബപശ്ചാത്തലത്തില്‍ കഥ പറയുന്ന സീരീസ് നാല് എപ്പിസോഡുകളിലായിട്ടാണ് പുറത്തിറക്കിയിരുന്നത്.

സീരീസിലെ ഓരോ കഥാപാത്രത്തെ കൊണ്ടും കൃത്യമായി രാഷ്ട്രീയം പറയിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. റിയ(നിത്യ മേനോന്‍), ബിനോയ് (ഷറഫുദ്ദീന്‍) എന്നിവരുടെ ദാമ്പത്യ ജീവിതത്തിലൂടെയാണ് സീരീസിന്റെ കഥ ആരംഭിക്കുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന ചില്ലറ പൊരുത്തക്കേടുകള്‍ പരിഹരിക്കാനെന്ന പേരില്‍ എത്തി വിഷയം വഷളാക്കുന്ന ഇരുവരുടേയും വീട്ടുകാരിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഇവര്‍ക്കിടയില്‍ എത്തി അവര്‍ പോലും ആഗ്രഹിക്കാത്ത ഉപദേശങ്ങള്‍ നല്‍കി ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നം വഷളാക്കുന്ന ബന്ധുക്കളിലൂടെ, ഇന്നത്തെ കാലത്ത് പല കുടുംബങ്ങളിലും സംഭവിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെ തുറന്നുകാണിക്കുകയാണ് സീരീസ്.

Content Highlight: Actress Mala Parvathy said that she was called for Geetha Vijayan’s role in the movie   ‘In Harihar Nagar’

We use cookies to give you the best possible experience. Learn more