മാസ്റ്റര്‍ പീസ് എന്ന വെബ് സീരിസിലെ തന്റെ അഭിനയം ഓവര്‍ ആക്ടിങ്ങാണെന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടി മാല പാര്‍വതി. ഈ സീരീസ് ഒരു ഡിസൈന്‍ഡ് വര്‍ക്കാണെന്നും ഡിസൈനില്‍ തന്നെ തന്റെ കഥാപാത്രമായ ആനിയമ്മ ഓവര്‍ ആണെന്നും മാല പാര്‍വതി പറഞ്ഞു. ഇതൊരു റിയലിസ്റ്റിക് സീരീസ് അല്ലെന്നും പരീക്ഷണ സ്വഭാവമുള്ളതാണെന്നും അവര്‍ പറഞ്ഞു.
ഇഷ്ടപ്പെടാത്തതിനെ ബഹുമാനിക്കുന്നുവെന്നും കമന്റ് കണ്ട് സീരീസ് പാടേ നിരാകരിക്കുന്നവരും കാണണ്ട എന്ന് തീരുമാനിക്കുന്നവരും സീരീസ് ഒരു വട്ടം കണ്ട് നോക്കണമെന്നും സിനിമാ ഗ്രൂപ്പാ സിനിമഫൈലില്‍ എഴുതിയ കുറിപ്പില്‍ മാല പാര്‍വതി പറഞ്ഞു.
മാല പാര്‍വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
മാസ്റ്റര്‍പീസില്‍ മാല പാര്‍വതി ഭയങ്കര ഓവറാണെന്നും, ഓവര്‍ ആക്ടിങ് ആണെന്നും വെറുപ്പിക്കലാണെന്നും കമന്റുകളും കുറിപ്പും കണ്ടു. അഭിപ്രായം പറഞ്ഞിരിക്കുന്നവരെ ബഹുമാനിക്കുന്നു. പക്ഷേ ആ കുറിപ്പ് വായിച്ച് സീരീസ് കാണണ്ട എന്ന് തീരുമാനിക്കുന്നവരോട് ഒരു വാക്ക്. ഈ സീരീസ് ഒരു ഡിസൈന്‍ഡ് വര്‍ക്കാണ്. ഡിസൈനില്‍ തന്നെ ആനിയമ്മ ഓവര്‍ ആണ്. ഓവര്‍ ആക്ടിങ് ആനിയമ്മ എന്നതാണ് ടാഗ് ലൈന്‍ തന്നെ. over reacting Ria, Muted Chandichan, Balancing Binoy
കഥാപാത്രങ്ങളെ അങ്ങനെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്.
ഒരു അഭിനേത്രി എന്ന നിലയ്ക്ക് ഞാന്‍ ആലോചിക്കുമ്പോള്‍ ഒരു ഡിലെമ പറയട്ടെ. ഞാന്‍ ഓവറാണ് എന്ന് പറയുമ്പോള്‍, അതെ അത് തന്നെയായിരുന്നു ഉദ്ദേശം. ഇതൊരു റിയലിസ്റ്റിക് സീരീസ് അല്ല. വ്യത്യസ്തമായ നിറക്കൂട്ടും അഭിനയവും ഒക്ക ഇതിലുണ്ട്. വ്യത്യസ്തമായ ഒരു ശൈലിയാണ്. എക്‌സ്‌പെരിമെന്റല്‍ സ്വഭാവം ഉണ്ട്.
കമന്റുകളില്‍ തന്നെ ചിലര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്, ചിലര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അത് ഇത് കൊണ്ടാണ്. സാധാരണയില്‍ നിന്ന് വേറിട്ട ഒരു ട്രീറ്റ്‌മെന്റാണ് ഇതിന്. ഞാന്‍ ഒട്ടും നന്നായില്ല എന്ന് കരുതുന്നവരുടെ അഭിപ്രായത്തെ മാറ്റാനല്ല, കേട്ടോ ഈ കുറിപ്പ്. എന്നെ കുറിച്ചേ അല്ല. മാസ്റ്റര്‍ പീസ് അങ്ങനെ എഴുതി തള്ളേണ്ട ഒരു വര്‍ക്കല്ല എന്നാണ് എന്റെ അഭിപ്രായം.
പിന്നെ അഭിനയം എന്റെ പണിയല്ല എന്നും വെറുപ്പിക്കലാണെന്നും ഒക്കെ അഭിപ്രായമുള്ളവരുണ്ട്. അത് ഓക്കെ ആണ്. പേഴ്‌സണല്‍ പ്രിഫറന്‍സസ് എന്നും എല്ലാ കാലത്തും ഉണ്ടാകും. ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാവും. കല ഓട്ട മത്സരം അല്ലല്ലോ, ജയിച്ചേ എന്ന് ഓടി തെളിയിക്കാന്‍. ഒരാള്‍ക്ക് വര്‍ക്കാകുന്നത്, മറ്റൊരാള്‍ക്ക് വര്‍ക്കാകില്ല. കമന്റ് എഴുതിയവരുടെ അഭിപ്രായം ആകണമെന്നില്ല മറ്റൊരാളുടെ. അതുകൊണ്ട് തന്നെയാണ് ഈ കുറിപ്പിടുന്നത്.
കാണാത്തവര്‍, ഞങ്ങള്‍ക്ക് ഒരു ചാന്‍സ് തരുക. ഒന്നാമത്തെ എപ്പിസോഡില്‍ തന്നെ ഇതില്‍ ഹുക്ട് ആകും, ഇഷ്ടപ്പെടും എന്ന് ഞാനും പറയുന്നില്ല. കാരണം ഇതൊരു പുതിയ കാഴ്ചയാണ്. പ്രതീക്ഷിക്കാത്തത് കാണുമ്പോള്‍, അരോചകമായി തോന്നാം. പക്ഷേ നിങ്ങള്‍ മുഴുവന്‍ (5) എപ്പിസോഡുകളും കണ്ടാല്‍ അഭിപ്രായം മാറിയേക്കാം.
ഇഷ്ടപ്പെടുന്നവര്‍ ധാരാളം ഉണ്ട്. എനിക്ക് നിറയെ മെസേജ് വരുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. അതുകൊണ്ട് തന്നെയാണ് ഒരു ചാന്‍സ് ചോദിക്കുന്നത്. ഓവര്‍ ആക്ടിങ് ചെയ്ത എന്നോട് ഓവര്‍ ആക്ടിങ് ആയി പോയി എന്ന് പറയുമ്പോള്‍ കരയണോ ചിരിക്കണോ എന്ന് മനസിലാകുന്നില്ല. വീണ്ടും പറയുന്നു. ഇഷ്ടപ്പെടാത്തതിനെ ബഹുമാനിക്കുന്നു. എല്ലാവര്‍ക്കും വര്‍ക്കാകില്ല എന്ന് ഞങ്ങള്‍ക്കുമറിയാം. പക്ഷേ കമന്റ് കണ്ട് പാടേ നിരാകരിക്കുന്നവരോട്, കാണണ്ട എന്ന് തീരുമാനിക്കുന്നവരോട്, ഒരു അപേക്ഷ, കണ്ട് നോക്കുക.
Content Highlight: Actress Mala Parvathy has responded to the criticism that her performance in the web series Masterpiece was overacting