ദൈവത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പമെന്തെന്ന് തുറന്നുപറഞ്ഞ് നടി മഞ്ജു വാര്യര്‍. ഒരു എനര്‍ജി അല്ലെങ്കില്‍ പവര്‍ എന്ന സങ്കല്‍പ്പമാണ് തനിക്ക് ദൈവത്തെ കുറിച്ചുള്ളതെന്നും ഒരു ജാതിയിലും മതത്തിലും വിശ്വസിക്കുന്ന ആളല്ല താനെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
ഏതെങ്കിലും ഒരു ജാതിയിലും മതത്തിലും വിശ്വസിക്കുന്ന ആളല്ല താനെന്നും അമ്പലങ്ങളിലും പള്ളികളിലുമൊക്കെ താന്‍ പോകാറുണ്ടെന്നും കന്യക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.
എല്ലാറ്റിനേയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രകൃതി എന്ന് പറയുന്ന ആ വലിയ ശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു. അതിനെ ജാതിയുടേയും മതത്തിന്റേയും പേരിട്ട് വിളിക്കാനിഷ്ടപ്പെടുന്നില്ല.
പുതുവര്‍ഷത്തിലെ പുത്തന്‍ പ്രതീക്ഷകള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് ന്യൂയറും ഓണവും വിഷുവുമൊന്നും ആഘോഷിക്കുന്ന ആളല്ല താനെന്നും അതുകൊണ്ട് തന്നെ അതിന് വേണ്ടി ഒരു തയ്യാറെടുപ്പുകളും നടത്താറില്ലെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. അതുകൊണ്ട് തന്നെ അത്തരം ചിന്തകളും പ്രതീക്ഷകളുമൊന്നും തന്നെ സംബന്ധിച്ചില്ലെന്നും മഞ്ജു പറഞ്ഞു.
സിനിമ ഇല്ലാത്തപ്പോള്‍ വെറുതെ ഇരിക്കാന്‍ ഇഷ്ടമാണ്. ഒന്നും ചെയ്യാതെ, പ്രത്യേകിച്ച് ഒന്നും ചിന്തിക്കാതെ സ്വസ്ഥമായി ഇരിക്കാനാണ് ആഗ്രഹം. നല്ല സിനിമകളില്‍ അഭിനയിക്കുക എന്നതാണ് സ്വപ്നം. പുതിയ സിനിമകള്‍ അതിലെ കഥാപാത്രങ്ങള്‍ അതിനൊക്കെ വേണ്ടി കാത്തിരിക്കുകയാണ്.
കൂടെയുള്ളവരിലേക്ക് എപ്പോഴും പോസിറ്റീവ് എനര്‍ജി പകര്‍ന്നുനല്‍കുന്നയാളല്ലോ, പുഞ്ചിരിയുടെ രഹസ്യമെന്താണെന്ന ചോദ്യത്തിന്, അതിനങ്ങനെ ഉത്തരം പറയാനാവില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.’ ഈ ചിരി വെറുതെ എല്ലാവരേയും കാണിക്കാനുള്ളതല്ല. ഞാന്‍ എന്ന വ്യക്തി ഇങ്ങനെയാണ്. പോസിറ്റീവായി ഇരിക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. മറ്റുള്ളവരും പോസിറ്റീവ് ആയിരിക്കണമെന്ന് ചിന്തിക്കുന്നു. നമ്മള്‍ സ്‌നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറുമ്പോള്‍ അവരും നമ്മളെ നോക്കി പുഞ്ചിരിക്കും’, മഞ്ജു വാര്യര്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Maju Warrier About His Faith On God