നടി മഡോണ സെബാസ്റ്റ്യന്‍ ഒരു അഭിമുഖത്തില്‍ വാക്കുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് ഒരുപാട് ട്രോളുകള്‍ക്ക് വിധേയമായിരുന്നു. ഒരു വയസില്‍ നടന്ന കാര്യങ്ങള്‍ വരെ തനിക്കോര്‍മയുണ്ടെന്നും ഒന്നര വയസില്‍ നദിയില്‍ താന്‍ നീന്തുമായിരുന്നു എന്നൊക്കെയാണ് താരം അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ വാക്കുകള്‍ ട്രോളര്‍മാര്‍ ഏറ്റടുത്തതിന് പിന്നാലെയുള്ള അനുഭവം പങ്കുവെക്കുകയാണ് താരമിപ്പോള്‍. ആ ട്രോളുകളിലെ തമാശകള്‍ തനിക്ക് ഇഷ്ടമായിരുന്നുവെന്ന് താരം പറഞ്ഞു. എന്നാല്‍ നെഗറ്റീവ് സംസാരിക്കാനാണ് ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമെന്നും ട്രോളും കാര്യങ്ങളുമൊക്കെ തന്റെ നിയന്ത്രണത്തില്‍ നിന്ന് പോയപ്പോള്‍ അത് വിട്ടുകളെഞ്ഞെന്നും മഡോണ പറഞ്ഞു.
‘ഞാനായിട്ട് അത് കണ്ടിരുന്നില്ല. ആളുകള്‍ അയച്ചു തന്നതിന് ശേഷമാണ് ട്രോളുകള്‍ കണ്ടത്. നമ്മള്‍ ചിന്തിക്കുന്നില്ല, ഒരുപാട് മുമ്പുള്ള ഇന്റര്‍വ്യൂ ആയിരുന്നു അത്. എന്താപ്പോ ഞാന്‍ ചെയ്തത് എന്നുള്ള ഒരു ചിന്ത ആ സമയത്ത് വന്നിരുന്നു. പിന്നെ നെഗറ്റീവ് സംസാരിക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമാണല്ലോ.
ആള്‍ക്കാര്‍ പല രീതിയില്‍ പ്രതികരിക്കും. അവരുടെ അപ്പപ്പോഴത്തെ മൂഡ് വരെ അതിനെ സ്വാധീനിക്കാം. അതല്ലാതെ അതുമായി ബന്ധപ്പെട്ട തമാശകള്‍ ഞാന്‍ ആസ്വദിച്ചിരുന്നതാണ്. പിന്നെ ഞാനത് വിട്ടു. കാരണം നമ്മുടെ നിയന്ത്രണത്തിലായിരുന്നില്ല കാര്യങ്ങള്‍, വിടുക എന്നത് തന്നെ കാര്യം,’ മഡോണ പറഞ്ഞു.
പ്രേമം സിനിമക്ക് തന്റെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടെന്നും അന്യ ഭാഷയില്‍ പോലും അഭിനയിക്കുമ്പോള്‍ സിനിമയിലെ സെലിന്‍ എന്ന കഥാപാത്രം എല്ലാവരും ഓര്‍ക്കാറുണ്ടെന്നും മഡോണ പറഞ്ഞു.
‘പ്രേമത്തിന്റെ ഇന്‍ഫ്‌ളുവന്‍സ് എന്റെ ജീവിതിത്തില്‍ ആകെയുണ്ട്. തെലുങ്കില്‍ ചെന്ന് അഭിനയിക്കുമ്പോഴും അത് കാണാം. ഹൈദരാബാദിലൂടെ നടക്കുകയാണെങ്കില്‍ സെലിന്‍ എന്ന് വിളിക്കുന്നവരുണ്ട്. എന്റെ ശരിക്കുമുള്ള ക്യരക്ടറുമായി സെലിന് നല്ല ബന്ധമുണ്ട്,’ മഡോണ പറഞ്ഞു.
Content Highlight: Actress Madonna Sebastian on trolls