യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മധുബാല. ബോളിവുഡ് സിനിമയിലൂടെയാണ് മധുബാല ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറിയത്. മലയാളത്തിൽ നീലഗിരി, ഒറ്റയാൾ പട്ടാളം തുടങ്ങിയ സിനിമകളിലും മധുബാല അഭിനയിച്ചിട്ടുണ്ട്.
യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മധുബാല. ബോളിവുഡ് സിനിമയിലൂടെയാണ് മധുബാല ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറിയത്. മലയാളത്തിൽ നീലഗിരി, ഒറ്റയാൾ പട്ടാളം തുടങ്ങിയ സിനിമകളിലും മധുബാല അഭിനയിച്ചിട്ടുണ്ട്.
തന്റെ ആദ്യ ചിത്രം മമ്മൂട്ടിയോടൊപ്പം ആയിരുന്നുവെന്ന് പറയുകയാണ് മധുബാല. മമ്മൂട്ടി, ഭാനു പ്രിയ, മധുബാല തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു അഴകൻ എന്ന തമിഴ് ചിത്രം.
ആ സിനിമയിലൂടെയാണ് മലയാള സിനിമയോട് തനിക്ക് അടുപ്പം തുടങ്ങുന്നതെന്നും മമ്മൂട്ടി അന്ന് തന്നെ സൂപ്പർ സ്റ്റാറാണെന്നും മധുബാല പറയുന്നു. മലയാള സിനിമയുടെ രീതികളൊക്കെ അന്നാണ് താൻ മനസിലാക്കിയതെന്നും മധുബാല പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ അനുശ്രീ മാധവനോട് സംസാരിക്കുകയായിരുന്നു അവർ.
‘എന്റെ കരിയർ തുടങ്ങുന്നത് മമ്മുക്കയ്ക്കൊപ്പമാണ്. കെ.ബാലചന്ദർ സാറിൻ്റെ അഴകൻ എന്ന സിനിമയിൽ. അന്നുമുതൽ തുടങ്ങിയതാണ് മലയാള സിനിമയുമായുള്ള അടുപ്പം. നല്ല ആർട്ടിസ്റ്റുകൾക്കൊപ്പം പ്രവർത്തിക്കാനും കഴിഞ്ഞു.
മുമ്പ് മലയാള സിനിമകൾ കാണാറുണ്ടെങ്കിലും മമ്മൂക്കയെപ്പോലെ ഒരു മഹാനടൻ്റെ സിനിമയിൽത്തന്നെ തുടങ്ങിയത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ കാര്യമാണ്. അദ്ദേഹം അന്നുതന്നെ മലയാളത്തിലെ സൂപ്പർതാരമാണ്. അദ്ദേഹത്തിൽനിന്നാണ് മലയാള സിനിമയുടെ രീതികളൊക്കെ എനിക്ക് മനസ്സിലാകുന്നത്.
അതേവർഷം തന്നെ ടി.കെ.രാജീവ് കുമാർ സാറിൻ്റെ ഒറ്റയാൾ പട്ടാളം എന്ന സിനിമയിൽ മുകേഷിനൊപ്പം അഭിനയിച്ചു. പിന്നീടും കമൽ സാറിന്റെ ചിത്രത്തിൽ മുകേഷിനൊപ്പം അഭിനയിച്ചു. അതിനുശേഷമാണ് സംഗീത് ശിവൻ സാറിന്റെ യോദ്ധയിൽ ലാലേട്ടനൊപ്പം അഭിനയിക്കുന്നത്.
ചുരുക്കത്തിൽ എന്റെ കരിയറിൻ്റെ തുടക്കകാലത്ത് ഒരുപിടി മലയാള സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു,’മധുബാല പറഞ്ഞു.
Content Highlight: Actress Madhubala Talk About Experience With Mammootty In Her First Film