| Tuesday, 3rd January 2023, 2:18 pm

സിദ്ദിഖിന്റെ ഭാര്യയായിട്ട് അഭിനയിക്കാന്‍ പറയുന്നത് കൊണ്ട് കുറേ സിനിമകള്‍ വേണ്ടെന്ന് വെച്ചു; പല ആക്ടേര്‍സും അവരുടെ സ്‌പേസില്‍ ഷൈന്‍ ചെയ്യാന്‍ നോക്കും: ലെന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ്, ലെന, സിദ്ദീഖ്, ഗായത്രി അരുണ്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബാഷ് മൊഹമ്മദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് എന്നാലും ന്റെളിയാ. ചിത്രത്തില്‍ സിദ്ദീഖിന്റെ ഭാര്യയായിട്ടാണ് ലെന അഭിനയിക്കുന്നത്.

ഇരുവരും പെയറായിട്ട് അഭിനയിക്കുന്ന 18ാമത്തെ ചിത്രമാണ് എന്നാലും ന്റെളിയാ. സ്‌നേഹം എന്ന തന്റെ ആദ്യ സിനിമയിലും അദ്ദേഹത്തിന്റെ പെയറായിട്ടാണ് താന്‍ അഭിനയിച്ചതെന്നും പറയുകയാണ് ലെന.

കുറേ സിനിമകളില്‍ തുടര്‍ച്ചയായി അഭിനയിച്ചത് കൊണ്ട് പിന്നീട് വന്ന അത്തരത്തിലുള്ള സിനിമകള്‍ താന്‍ ഒഴിവാക്കിയെന്നും ലെന പറഞ്ഞു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സ്‌നേഹം എന്ന മൂവിയിലൂടെയാണ് ഞാന്‍ സിനിമയില്‍ എത്തിയത്. അന്ന് സിദ്ദീഖിക്കയുടെ കൂടെ തന്നെയാണ് അഭിനയിച്ചത്. അന്ന് അദ്ദേഹത്തിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. പുതിയ ചിത്രമായ എന്നാലും ന്റെളിയായിലും ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്. ഞങ്ങള്‍ പെയറായിട്ട് അഭിനയിക്കുന്ന 18ാമത്തെ സിനിമയാണ് ഇത്.

എല്ലാ നടന്മാര്‍ക്കും ഉണ്ടാവുമെന്ന് തോന്നുന്നു അവരെ പെയറായിട്ട് കാസ്റ്റ് ചെയ്യുന്ന നടിമാര്‍. എനിക്ക് സിദ്ദീഖ് ഇക്കയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഭയങ്കര ഈസിയാണ്. ഒന്നാമത്തെ കാര്യം ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ പെയറായിട്ടാണ് അഭിനയിക്കുന്നത്. അദ്ദേഹം നമ്മളെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യും.

പല ആക്ടേര്‍സും അവരുടെ സ്‌പേസില്‍ സിനിമയില്‍ ഷൈന്‍ ചെയ്യാന്‍ നോക്കും. പക്ഷെ അദ്ദേഹം കൂടെ അഭിനയിക്കുന്നവര്‍ക്ക് തുല്യ സ്‌പേസ് തരും. ജയരാജന്‍ സാറിന്റെ സ്‌നേഹം, കരുണം, ശാന്തം ഇതിലെല്ലാം ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. കൊച്ചു കൊച്ചു സ്‌ന്തോഷങ്ങളില്‍ വീണ്ടും സിദ്ദീഖിക്കയുടെ ഭാര്യയായിട്ട് അഭിനയിക്കേണ്ടി വന്നു.

പിന്നെ അതിന് ശേഷമുള്ള കുറേ സിനിമകള്‍ അദ്ദേഹത്തിന്റെ ഭാര്യയായിട്ട് അഭിനയിക്കണമെന്നുളളത് കൊണ്ട് വേണ്ട എന്ന് വെച്ചിട്ടുണ്ട്. കാരണം ഒരേ ആക്ടറിന്റെ പെയറായിട്ട് വരുന്നത് ടൈപ്പ് കാസ്റ്റ് ചെയ്യുന്നതിന്റെ തുല്യമാണ്,”ലെന പറഞ്ഞു.

content highlight: actress lena about siddique

We use cookies to give you the best possible experience. Learn more