Advertisement
Entertainment news
ഇതുവരെ കാണാത്ത മമ്മൂക്കയെയാണ് ആ സിനിമയില്‍ കണ്ടത്, തിയേറ്ററില്‍ കയ്യടിയല്ല, ബഹളമായിരുന്നു: ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 23, 02:27 am
Thursday, 23rd February 2023, 7:57 am

അടുത്ത കാലത്ത് തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമായ അഭിനയം മമ്മൂട്ടിയുടേതാണെന്ന് നടി ലെന. അദ്ദേഹത്തിന്റെ അഭിനയം കണ്ട് തനിക്ക് ആകെ അതിശയം തോന്നിയെന്നും ലെന പറഞ്ഞു.

ഭീഷ്മപര്‍വത്തിലെ അദ്ദേഹത്തിന്റെ അഭിനയം കണ്ടിട്ടാണ് തനിക്ക് പറയാന്‍ കഴിയാത്ത അനുഭവം ഉണ്ടായതെന്നും താരം പറഞ്ഞു. ഇതുവരെ കാണാത്ത ഒരു മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കണ്ടതെന്നും ലെന പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഭീഷ്മപര്‍വം ആയിരുന്നു ശരിക്കും എനിക്ക് എന്നാലും എന്റെ അളിയാ എന്ന ഫീല്‍ തോന്നിയ അഭിനയം. നമ്മള്‍ ഇതുവരെ കാണാത്ത ഒരു മമ്മൂക്കയാണ് ഭീഷ്മപര്‍വത്തില്‍ കണ്ടത്.

ഞാന്‍ ആ പടത്തിന്റെ ഭാഗമാണെങ്കിലും തിയേറ്ററില്‍ കണ്ടപ്പോള്‍ സാധാരണ കാഴ്ചക്കാരിയെ പോലെയായിരുന്നു ഞാനും. മള്‍ട്ടിപ്പിള്‍ ടൈംസ് കണ്ട പടമാണ് ഭീഷ്മ. തിയേറ്ററില്‍ ഇരുന്ന് കയ്യടിയല്ല, ബഹളമായിരുന്നു.

ചിത്രത്തിലെ മമ്മൂക്കയുടെ ലുക്ക് ഒരു രക്ഷയും ഇല്ലാത്തതാണ്. അദ്ദഹത്തെയാണ് ഞാന്‍ റോള്‍ മോഡലായിട്ട് കാണുന്നത്. ആ സിനിമ ഒരു രക്ഷയുമില്ല. അത്രയും മികച്ച പെര്‍ഫോമന്‍സാണ് മമ്മൂക്കയുടേത്,” ലെന പറഞ്ഞു.

ബാല താരമായി സിനിമയിലെത്തിയ അനിഘ സുരേഷിന്റെ ഓ മൈ ഡാര്‍ലിങ്ങാണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം. ആല്‍ഫ്രഡ് .സി. സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മെല്‍വിന്‍ ജി ബാബു, മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

content highlight: actress lena about mammootty