പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് 2022ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് കെ.ജി.എഫ് 2. കന്നഡയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാ ലോകത്തും ചിത്രം വലിയ കാഴ്ചക്കാരെയായിരുന്നു നേടിയത്.
ചിത്രത്തിന്റെ മലയാളം പതിപ്പില്‍ നടി ലെനയും ഡബ്ബ് ചെയ്തിരുന്നു. കെ.ജി.എഫ് പോലുള്ള സിനിമകളില്‍ ഗാംഭീര്യം കൊടുത്ത് ഡബ്ബ് ചെയ്യുന്ന പോലെ മലയാളത്തില്‍ ഇതുവരെ താന്‍ ചെയ്തിട്ടില്ലെന്നാണ് ലെന പറയുന്നത്.
മാസ് എന്താണ് ശരിക്കും ആ സിനിമയിലൂടെയാണ് താന്‍ തിരിച്ചറിഞ്ഞെതെന്നും എത്ര ഗാംഭീര്യം കൂട്ടിയാലും അവര്‍ക്ക് അത് മതിയാവില്ലെന്നും താന്‍ അതിനായി ഒരുപാട് ബുദ്ധിമുട്ടിയെന്നുമാണ് ലെന പറഞ്ഞത്. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”കെ.ജി.എഫ് 2 വിന് കഴിഞ്ഞവര്‍ഷം ഞാന്‍ ഡബ്ബ് ചെയ്തു. അതില്‍ അവര്‍ ഇടുന്ന ഗാംഭീര്യം ഒരു മലയാള സിനിമയിലും ഞാന്‍ ചെയ്തിട്ടില്ല. അങ്ങനെ ഗാംഭീര്യം കൊടുത്ത് ഒരു മലയാള സിനിമയിലും ഡബ്ബ് ചെയ്യേണ്ടിയും വരില്ല.
മാസ് എന്ന് പറയുന്ന സാധനം അതിലാണ് എനിക്ക് മനസിലായത്. ഞാന്‍ മാസ് കാണിക്കുമ്പോള്‍ സത്യത്തില്‍ എനിക്ക് പേടിയാണ് ആകുന്നത്. എത്രത്തോളം മാസ് കൂട്ടി പറയണം എന്ന് പറയുന്നോ അത്രത്തോളം എനിക്ക് പേടി കൂടും. അത്രക്കും അണ്‍ റിയല്‍ ആയിട്ടുള്ള സംഭവമാണ് അവിടെ ചെയ്യുന്നത്.
ഈ കന്നഡയും തെലുങ്കും കാണിക്കുന്ന മാസ് കണ്ടാല്‍ നമ്മള്‍ ഒന്നും ഒന്നുമല്ല. അവര്‍ തരുന്ന ഡയലോഗ് നമ്മള്‍ ആദ്യം പറയും. കുറച്ചൂടെ കയറ്റി മാസാക്കി പറയാനാണ് അവര്‍ പറയുക. മാസ് എന്നത് കൊണ്ട് അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആദ്യം എനിക്ക് മനസിലായില്ലായിരുന്നു.
ഞാന്‍ അതിന് ഗാംഭീര്യം കൂട്ടി സംസാരിച്ചു. പോരാ ഇനിയും കൂട്ടണമെന്ന് അവര്‍ പറഞ്ഞ് കൊണ്ടേ ഇരിക്കും. അതിന്റെ കൂടെ അവര്‍ ബി.ജി.എം ഒക്കെ ഇട്ടിട്ട് ഞാന്‍ തന്നെ കേട്ടിട്ട് പേടിച്ച് കോരിതരിച്ച് പോയി. അഞ്ച് മിനിറ്റ് പോലും മാസ് പിടിച്ച് നിര്‍ത്താന്‍ കഴിവുള്ള വ്യക്തിയല്ല ഞാന്‍,” ലെന പറഞ്ഞു.
content highlight: actress lena about kgf 2 dubbing experience