ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാള സിനിമാ ആസ്വാദകരുടെ ഹൃദയത്തില്‍ ഒരിടം നേടിയെടുക്കാന്‍ കഴിഞ്ഞ താരമാണ് ലെന. ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ പതിയുംവണ്ണമുള്ള അഭിനയ രീതി തന്നെയാണ് ലെനയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. മുഴുനീള കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ കൂടി ചെയ്യുന്ന കഥാപാത്രങ്ങളെ മികവുറ്റതാക്കാന്‍ ഓരോ സിനിമയിലും ലെനയ്ക്ക് സാധിച്ചിട്ടുണ്ട്.
സിനിമയില്‍ തുടരുമ്പോഴും പല തവണ താന്‍ സിനിമ ഉപേക്ഷിച്ച് പോയതാണെന്നും എങ്കിലും സിനിമ തന്നെ തിരിച്ചുവിളിക്കുകയായിരുന്നെന്നും പറയുകയാണ് ലെന. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും ലെന മനസു തുറന്നത്.
‘പല തവണ ഞാന്‍ സിനിമയില്‍ നിന്ന് വിട്ടുപോയിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ സമയത്ത് രണ്ടാംഭാവം ചെയ്തു കഴിഞ്ഞശേഷം ഞാന്‍ ഇനി സീരിയസായി ജോലിക്കുള്ള പ്രിപ്പറേഷന്‍സ് തുടങ്ങണമെന്ന് ആലോചിച്ചു. ഇതൊന്നും ഒരു ജോലിയായിട്ട് പറയാന്‍ പറ്റില്ലെന്നായിരുന്നു ആലോചിച്ചത്. ഡിഗ്രിക്ക് സൈക്കോളജിയായിരുന്നു ചെയ്തത്. അതിന് ശേഷം ബോംബെയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്റ്റേഴ്സ് ഡിഗ്രിയെടുക്കാന്‍ പോയി. ആ സമയത്ത് സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നെ തിരിച്ച് സിനിമയിലേക്ക് തന്നെ വന്നു.
പിന്നീട് 2004 ല്‍ കല്യാണം കഴിച്ച സമയത്ത് ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം മാറി നിന്നു. പിന്നെ പറ്റുന്നില്ല, തിരിച്ചെത്തി. 2018 ല്‍ മൊട്ടയൊക്കെ അടിച്ച് തീര്‍ത്ഥാടനം പോയി. അത് തീര്‍ത്ഥാടനമായിരുന്നില്ല, ഒരു യാത്ര, തിരിച്ചുവരുമോ എന്നറിയാത്ത ഒരു യാത്ര. അങ്ങനെ പോയി തിരിച്ച് ഇവിടെ തന്നെയെത്തി, ലെന അഭിമുഖത്തില്‍ പറഞ്ഞു.
എന്തെങ്കിലും ഗോസിപ്പുകള്‍ വീട്ടില്‍ കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്നെ കുറിച്ച് അങ്ങനെ ഗോസിപ്പുകളൊന്നും ഉണ്ടാകാറില്ലെന്നായിരുന്നു ലെനയുടെ മറുപടി. ഞാന്‍ ബേസിക്കലി എന്റെ പണി നോക്കി മിണ്ടാതെ ജീവിക്കുന്ന ഒരാളാണ്. ഞാന്‍ അത്രയ്ക്ക് ഇന്‍ട്രസ്റ്റിങ് ഉള്ള ആളായിരിക്കില്ല. (ചിരി). ഞാന്‍ വെറും പാവം രാവിലെ വരും ഷൂട്ട് ചെയ്യും തിരിച്ചുപോകും. അപ്പോള്‍ പ്രത്യേകിച്ച് ആര്‍ക്കും ഒന്നും പറയാനില്ല.
പൊതുവെ സന്തോഷത്തോടെ ഇരിക്കുന്നതാണ് തന്റെ സന്തോഷമെന്നും നമ്മള് എന്തൊക്കെ ചെയ്താലും നടക്കേണ്ട കാര്യങ്ങള്‍ അതിന്റേതായ സമയത്ത് നടക്കുമെന്നും ലെന പറയുന്നു.
കഴിഞ്ഞ ദിവസം ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഒരു പോസ്റ്റും വൈറലായിരുന്നു. ജീവിതത്തില്‍ നിങ്ങള്‍ എടുത്ത മികച്ച തീരുമാനം എന്താണ്? അത് നിങ്ങളുടെ ജീവിതം എങ്ങനെ മികച്ചതാക്കി? അഭിപ്രായങ്ങള്‍ പങ്കുവെക്കൂ എന്നുപറഞ്ഞായിരുന്നു ലെനയുടെ ട്വീറ്റ്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനത്തെ കുറിച്ചും ലെന പോസ്റ്റില്‍ പറഞ്ഞിരുന്നു.
രണ്ടാം ഭാവം എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം സിനിമ ഉപേക്ഷിച്ച് ഉന്നത പഠനത്തിന് പോകാനുള്ള എന്റെ തീരുമാനം ആണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നായി എനിക്ക് തോന്നിയത്. അത് ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനമായിരുന്നു, മാത്രമല്ല അത് എന്റെ ജീവിതത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കി, എന്നായിരുന്നു ലെന പറഞ്ഞത്. ഇതിന് പിന്നാലെ നിരവധി ആളുകള്‍ ലെനയുടെ തീരുമാനത്തിനെ പുകഴ്ത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറി
Content Highlight: Actress Lena About Her Life on Cinema