ആറാം ക്ലാസുമുതല്‍ തനിക്ക് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നുവെന്ന് നടി ലെന. ആ ബോയ്ഫ്രണ്ടിനെ തന്നെയാണ് താന്‍ വിവാഹം കഴിച്ചതെന്നും പിന്നീട് ഇരുവരും ഡിവോഴ്‌സായതാണെന്നുമാണ് ലെന പറഞ്ഞത്.
ആറാം ക്ലാസുമുതല്‍ പരസ്പരം ഒരേ മുഖം അല്ലെ കാണുന്നത്. ഇനി ലോകം ഒക്കെ കണ്ടോളൂ എന്ന് പറഞ്ഞാണ് ഡിവോഴ്‌സിന്റെ കാര്യം ബോയ്ഫ്രണ്ട് പറഞ്ഞെതെന്നും ലെന പറഞ്ഞു. വളരെ രസകരമായ ഡിവോഴ്‌സായിരുന്നു തങ്ങളുടെതെന്നും സൗഹൃദപരമായാണ് പിരിഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു.
”എനിക്ക് ആറാം ക്ലാസുമുതല്‍ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ബോയ്ഫ്രണ്ടിനെ തന്നെ കല്യാണം കഴിച്ചു. അതിന് ശേഷം കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഡിവോഴ്‌സായി.
ആറാം ക്ലാസ് മുതല്‍ നി എന്റെ മുഖവും ഞാന്‍ നിന്റെ മുഖവുമല്ലെ കാണുന്നത്, ഇനി നീ കുറച്ച് ലോകം കാണ് എന്ന് അവന്‍ എന്നോട് പറഞ്ഞു. അവനും കുറേ പ്ലാനിങ്ങുകള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്തത്.
വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ഡിവോഴ്‌സായിരുന്നു. എനിക്ക് തോന്നുന്നു ഇത്രയും ഫ്രണ്ട്‌ലിയായിട്ടുള്ള ഡിവോഴ്‌സ് സിനിമയില്‍ മാത്രമെ കാണാന്‍ കിട്ടുകയുള്ളുവെന്നാണ്. വളരെ സൗഹൃദപരമായാണ് ഞങ്ങള്‍ പിരിഞ്ഞത്. കോടതിയില്‍ ഹിയറിങ്ങിന് പോയപ്പോള്‍ വക്കീല്‍ കുറച്ച് സമയം എടുക്കും നിങ്ങള്‍ പുറത്ത് പോയി ഇരുന്നോളൂ എന്ന് എന്നോട് പറഞ്ഞു.
പിന്നെ വക്കീല്‍ എന്നെ വിളിക്കാന്‍ കാന്റീനില്‍ വന്നപ്പോള്‍ കണ്ടത് ഞങ്ങള്‍ രണ്ട് പേരും ഒരു പ്ലേറ്റില്‍ ഭക്ഷണം കഴിക്കുന്നതാണ്. അദ്ദേഹം അതിശയത്തോടെ നിങ്ങള്‍ ഡിവോഴ്‌സിന് തന്നെ അല്ലെ വന്നെതെന്ന് ഞങ്ങളോട് ചോദിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഡിവോഴ്‌സായത്. ഇത് ഞാന്‍ ഒരു സിനിമയില്‍ എഴുതണം എന്ന് വിചാരിച്ചിട്ടുണ്ട്. അത്രയും ഫ്രണ്ട്‌ലി ആയ ഡിവോഴ്‌സായിരുന്നു ഞങ്ങളുടേത്,” ലെന പറഞ്ഞു.
എന്നാലും ന്റെളിയാ ആണ് ലെനയുടെ പുതിയ ചിത്രം. സുരാജ്, സിദ്ദിഖ്, ഗായത്രി അരുണ്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബാഷ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്. ജനുവരി ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
content highlight: actress lena about her divorce