ശക്തമായ കഥാപാത്രങ്ങളിലൂടെ എത്തി സിനിമാ ആസ്വാദകരുടെ മനസില്‍ ഇടംനേടിയെടുത്ത താരമാണ് ലെന. മുഴുനീള കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ കൂടി ചെയ്യുന്ന കഥാപാത്രങ്ങളെ മികവുറ്റതാക്കാന്‍ ഓരോ സിനിമയിലും ലെനയ്ക്ക് സാധിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സാജന്‍ ബേക്കറിയിലടക്കം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന ബ്ലാക്ക് കോഫി എന്ന ചിത്രവും ലെനയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. സിനിമയില്‍ തുടരുമ്പോഴും പല തവണ താന്‍ സിനിമ ഉപേക്ഷിച്ച് പോയതാണെന്നും എങ്കിലും സിനിമ തന്നെ തിരിച്ചുവിളിക്കുകയായിരുന്നെന്നും ലെന പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും ലെന മനസു തുറന്നത്.
‘പല തവണ ഞാന്‍ സിനിമയില്‍ നിന്ന് വിട്ടുപോയിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ സമയത്ത് രണ്ടാംഭാവം ചെയ്തു കഴിഞ്ഞശേഷം ഞാന്‍ ഇനി സീരിയസായി ജോലിക്കുള്ള പ്രിപ്പറേഷന്‍സ് തുടങ്ങണമെന്ന് ആലോചിച്ചു. ഇതൊന്നും ഒരു ജോലിയായിട്ട് പറയാന്‍ പറ്റില്ലെന്നായിരുന്നു ആലോചിച്ചത്. ഡിഗ്രിക്ക് സൈക്കോളജിയായിരുന്നു ചെയ്തത്. അതിന് ശേഷം ബോംബെയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയെടുക്കാന്‍ പോയി. ആ സമയത്ത് സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നെ തിരിച്ച് സിനിമയിലേക്ക് തന്നെ വന്നു.
പിന്നീട് 2004 ല്‍ കല്യാണം കഴിച്ച സമയത്ത് ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം മാറി നിന്നു. പിന്നെ പറ്റുന്നില്ല, തിരിച്ചെത്തി. 2018 ല്‍ മൊട്ടയൊക്കെ അടിച്ച് തീര്‍ത്ഥാടനം പോയി. അത് തീര്‍ത്ഥാടനമായിരുന്നില്ല, ഒരു യാത്ര, തിരിച്ചുവരുമോ എന്നറിയാത്ത ഒരു യാത്ര. അങ്ങനെ പോയി തിരിച്ച് ഇവിടെ തന്നെയെത്തി, ലെന അഭിമുഖത്തില്‍ പറഞ്ഞു.
തലതിരിഞ്ഞ മകളാണെന്ന് എപ്പോഴെങ്കിലും അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്റെ മുഖത്ത് നോക്കി ഇതുവരെ പറഞ്ഞിട്ടില്ലെന്നും ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള ലെനയുടെ മറുപടി.
അച്ഛന്റേയും അമ്മയുടേയും ആഗ്രഹങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന മകളാണോ ലെന എന്ന ചോദ്യത്തിന് തീര്‍ച്ചയായും കുട്ടിക്കാലം മുതലേ എന്നായിരുന്നു ലെനയുടെ മറുപടി. കുട്ടിക്കാലത്ത് എന്താണ് അവര്‍ക്ക് വേണ്ടത്, അവര്‍ പറയുന്നത് നമ്മള്‍ അനുസരിക്കണം സ്‌കൂളില്‍ നല്ല മാര്‍ക്ക് കിട്ടണം. ത്രൂ ഔട്ട് ഡിഗ്രി വരെ ഞാന്‍ സ്റ്റേറ്റ് റാങ്ക് ഹോള്‍ഡറാണ്. പിന്നെ എന്നെ കുറിച്ച് അവര്‍ക്ക് ആരുടെ അടുത്തുനിന്നും കംപ്ലയിന്റ് കിട്ടിയിട്ടില്ല. ബേസിക്കലി എന്നെ കുറിച്ച് അവര്‍ക്ക് വലിയ ടെന്‍ഷനൊന്നും അടിക്കേണ്ടി വന്നിട്ടില്ല.
എന്തെങ്കിലും ഗോസിപ്പുകള്‍ വീട്ടില്‍ കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്നെ കുറിച്ച് അങ്ങനെ ഗോസിപ്പുകളൊന്നും ഉണ്ടാകാറില്ലെന്നായിരുന്നു ലെനയുടെ മറുപടി. ഞാന്‍ ബേസിക്കലി എന്റെ പണി നോക്കി മിണ്ടാതെ ജീവിക്കുന്ന ഒരാളാണ്. ഞാന്‍ അത്രയ്ക്ക് ഇന്‍ട്രസ്റ്റിങ് ഉള്ള ആളായിരിക്കില്ല. (ചിരി). ഞാന്‍ വെറും പാവം രാവിലെ വരും ഷൂട്ട് ചെയ്യും തിരിച്ചുപോകും. അപ്പോള്‍ പ്രത്യേകിച്ച് ആര്‍ക്കും ഒന്നും പറയാനില്ല.
പൊതുവെ സന്തോഷത്തോടെ ഇരിക്കുന്നതാണ് തന്റെ സന്തോഷമെന്നും നമ്മള്‍ എന്തൊക്കെ ചെയ്താലും നടക്കേണ്ട കാര്യങ്ങള്‍ അതിന്റേതായ സമയത്ത് നടക്കുമെന്നും ലെന പറയുന്നു.
നമ്മള്‍ അപ്പപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുക. ഇത് ഞാന്‍ എന്റെ ജീവിതത്തില്‍ നിന്നും കൊണ്ടുകൊണ്ടു പഠിച്ചതാണ്. ജീവിതത്തിലും കരിയറിലും അങ്ങനെ ഒരു പ്രത്യേക ലക്ഷ്യമൊന്നും ഇല്ല. ജീവിതം അങ്ങനെ ഒഴുകും. അത് ആസ്വദിക്കുക, ലെന പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക