കൊച്ചി: ശക്തമായ കഥാപാത്രങ്ങളിലൂടെ എത്തി സിനിമാ ആസ്വാദകരുടെ മനസില്‍ ഇടം നേടിയെടുത്ത താരമാണ് ലെന. ചെയ്യുന്ന കഥാപാത്രങ്ങളെ മികവുറ്റതാക്കാന്‍ ഓരോ സിനിമയിലും ലെനയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയില്‍ ഹീറോയിന്‍ ആകുന്നതിനോട് തനിക്ക് വലിയ താല്‍പ്പര്യമില്ലെന്ന് പറയുകയാണ് ലെന. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെന മനസ്സുതുറന്നത്.
”ഹീറോയിന് ആകുന്നതിന് പരിധിയുണ്ട്. മാക്‌സിമം പോയാല്‍ ഒരു അഞ്ച് വര്‍ഷം. അതുകഴിയുമ്പോഴേക്കും തീരും. ഈ ഹീറോയിന്‍ ആകുന്നതില്‍ എനിക്ക് സംതൃപ്തിയുണ്ടായിരുന്നില്ല.
അന്നത്തെ കാലഘട്ടത്തില്‍ ഹീറോയിന്‍ എന്ന് പറഞ്ഞാല്‍ നായകനെ മാത്രം നോക്കി നില്‍ക്കുന്ന, നായകന്റെ കൂടെ പാട്ടുസീനുകളില്‍ വരുന്ന, അത്യാവശ്യം കരയുന്ന ഒരു കഥാപാത്രം.
വളരെ കുറച്ച് മാത്രമെ പെര്‍ഫോം ചെയ്യാനുണ്ടായിരുന്നുള്ളു. അന്ന് ഇതൊക്കെ ഞാന്‍ നോക്കിക്കാണുമ്പോള്‍ തോന്നിയിരുന്നു ഇതൊക്കെ മാത്രം ചെയ്താ മതിയോ എന്ന്.
എനിക്ക് ഇതല്ല വേണ്ടത്. എനിക്ക് ഇടയ്ക്ക് വില്ലത്തിയാകണം, ഡോക്ടറാകണം, പൊലീസാകണം അങ്ങനെ എല്ലാം ചെയ്യണം. അതാണല്ലോ ഒരു നടി ചെയ്യേണ്ടത് എന്ന് തോന്നിയിരുന്നു.
ഹീറോയിന്‍ ആയാല്‍ അത് മാത്രമല്ലേ ആകുള്ളു. എനിക്ക് എല്ലാത്തരം വേഷങ്ങളും ചെയ്യണമെന്നായിരുന്നു. അതാണ് ഇപ്പോള്‍ 115മത്തെ സിനിമയില്‍ വന്ന് നില്‍ക്കുമ്പോള്‍ എനിക്ക് ലഭിക്കുന്ന സംതൃപ്തി. അതൊരിക്കലും ഒരു ഹീറോയിന്‍ ആയി മാത്രം നിലനിന്നിരുന്നുവെങ്കില്‍ കിട്ടില്ലായിരുന്നു,” ലെന പറഞ്ഞു.
ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രമായ ”ഓളം” ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പുനത്തില്‍ പ്രൊഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വി.എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫല്‍ പുനത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് നിര്‍മ്മാണം ഉണ്ണി മലയില്‍.
23 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. സംവിധായകന്‍ അഭിലാഷും ലെനയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നത്.