ഒരുപാട് വര്‍ഷം പ്രേമിച്ച് വിവാഹം കഴിച്ചതാണ് താനെന്ന് ലെന. 12 വയസ് മുതല്‍ പ്രേമിച്ചിട്ടും ഡിവോഴ്‌സ് ആകുമ്പോള്‍ പോലും തങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടായിട്ടില്ലെന്നും എല്ലാം ഇമോഷണല്‍ മെച്ചൂരിറ്റിയുടെ ഫലമാണെന്നും ലെന പറഞ്ഞു.
ചിലപ്പോള്‍ ലൈഫില്‍ ഒന്നില്‍ കൂടുതല്‍ പ്രണയങ്ങള്‍ ഉണ്ടാകാമെന്നും നമ്മുടെ ലൈഫ് ടൈം തന്നെയാണ് റിലേഷന്‍ഷിപ്പിന്റെ ലൈഫ് ടൈം എന്ന് വിചാരിക്കാന്‍ പാടില്ലെന്നും ലെന പറഞ്ഞു.
മരണം വരെ പ്രേമിച്ച ആള്‍ കൂടെ ഉണ്ടാകണമെന്നും എപ്പോഴും അയാളെ കണ്ടുകൊണ്ടിരിക്കണം എന്നു പറയുന്നതിലൂടെ ആര്‍ക്കാണ് ഗുണമുണ്ടാകുന്നതെന്നും അവര്‍ ചോദിച്ചു. ഇതൊക്കെയാണ് റിലേഷന്‍ഷിപ്പ് നേരിടുന്ന സ്‌ട്രെസ് എന്നും താരം പറഞ്ഞു. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എല്ലാം നമ്മുടെ പേഴ്‌സണല്‍ മെച്ചൂരിറ്റിയുടെ ഭാഗമാണ്. എനിക്ക് മാത്രം ഉണ്ടായാല്‍ പോരാല്ലോ, എന്റെ എക്‌സ് ഹസ്ബന്റായ അഭിലാഷിന്റെയും കൂടെ ഇമോഷണല്‍ മെച്ചൂരിറ്റിയാണ്. ശരിക്കും ഞങ്ങള്‍ 12 വയസ് മുതല്‍ പ്രേമിച്ചു എന്ന് പറയുമ്പോഴും ഞങ്ങള്‍ തമ്മില്‍ ഇതുവരെ ഒരു വഴക്കും ഉണ്ടായിട്ടില്ല. ഡിവോഴ്‌സിന്റെ സമയത്ത് പോലും ആ സമയത്ത് ഞങ്ങള്‍ വഴക്ക് കൂടിയിട്ടില്ല. ആതാണ് ലെവല്‍ ഓഫ് ഇമോഷണല്‍ മെച്ചൂരിറ്റി.
ലൈഫ് ടൈം കഴിഞ്ഞും അതിജീവിച്ച് പോകുന്ന പ്രണയകഥകള്‍ ഉണ്ട്. നമ്മുടെ ലൈഫില്‍ തന്നെ ഒന്നില്‍ കൂടുതല്‍ പ്രണയങ്ങള്‍ ഉണ്ടാകാം. എല്ലാ റിലേഷന്‍ഷിപ്പിലും അതിന്റെതായ ജാതകം ഉണ്ട്.
നമ്മുടെ ലൈഫ് ടൈം തന്നെയായിരിക്കാം റിലേഷന്‍ഷിപ്പിന്റെ ലൈഫ് ടൈം എന്ന് വാശിപ്പിടിക്കാന്‍ പാടില്ല. അതാണ് ഇപ്പോള്‍ റിലേഷന്‍ഷിപ്പ് നേരിടുന്ന സ്‌ട്രെസ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഭയങ്കര സ്‌ട്രെസാണ്, ഒരാളെ പ്രണയിച്ച് കഴിഞ്ഞാല്‍ മരണം വരെ അയാള് കൂടെ ഉണ്ടാകണം, ഇയാളെ കണ്ടോണ്ടിരിക്കണം, എന്ത് ബുദ്ധിമുട്ടായാലും മരണം വരെ അയാളുടെ കൂടെ ജീവിക്കണം എന്ന് പറയുന്നത് കൊണ്ട് ആര്‍ക്കാണ് അതുകൊണ്ട് ഗുണമുള്ളത്. ഞാന്‍ ഈ പറയുന്നത് എന്റെ കാഴ്ചപാടാണ് അതില്‍ തെറ്റോ ശരിയോ ഇല്ല. വെറും എന്റെ കാഴ്ചപാട് മാത്രം,” ലെന പറഞ്ഞു.
content highlight: actress lena about emotional maturity