വിശ്വസിക്കുന്ന പ്രസ്ഥാനത്തില്‍ നിന്നും ആദരിക്കുന്ന വ്യക്തികളില്‍ നിന്നും അനാവശ്യം കേട്ടാല്‍ അലറും; സന്ദീപ് വചസ്പദിക്കെതിരെ ലക്ഷമിപ്രിയ
Kerala News
വിശ്വസിക്കുന്ന പ്രസ്ഥാനത്തില്‍ നിന്നും ആദരിക്കുന്ന വ്യക്തികളില്‍ നിന്നും അനാവശ്യം കേട്ടാല്‍ അലറും; സന്ദീപ് വചസ്പദിക്കെതിരെ ലക്ഷമിപ്രിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th September 2023, 7:08 pm

കോഴിക്കോട്: ബി.ജെ.പി നേതാവ് സന്ദീപ് വചസ്പദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നടി ലക്ഷ്മിപ്രിയ. സന്ദീപ് വജസ്പദിയുടെ നിര്‍ദേശാനുസരണം പങ്കെടുത്ത പരിപാടിയില്‍ മാന്യമായ റെമ്യൂണറേഷന്‍ കിട്ടിയില്ല എന്ന് ആരോപിച്ചാണ് ലക്ഷ്മി പ്രിയ രംഗത്ത് വന്നിരിക്കുന്നത്.

സന്ദീപ് വചസ്പദി കൂടി അംഗമായ പെണ്ണൂക്കര തെക്ക് എന്‍.എസ്.എസ് കരയോഗത്തിന്റെ ഓണാഘോഷത്തില്‍ പങ്കെടുത്തതിന് പണം തരാതെ സംഘാടകര്‍ കബളിപ്പിച്ചു എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. ഇക്കാര്യം പറഞ്ഞപ്പോള്‍ സന്ദീപ് വചസ്പദി തന്നെ കുറ്റക്കാരിയാക്കിയെന്നും പറയുന്നു. ശിവദയും വിഷ്ണു ഉണ്ണിക്കൃഷ്‌നും തന്റെ പരിപാടികള്‍ക്ക് വന്നിട്ടുണ്ടെന്നും അവരൊന്നും പണം വാങ്ങിയിട്ടില്ലെന്നും സന്ദീപ് വചസ്പദി പറഞ്ഞതായി നടി പറയുന്നു.

ആഗസ്ത് 27ന് പങ്കെടുത്ത പരിപാടിയിലാണ് മാന്യമായ റെമ്യൂണറേഷന്‍ ലഭിക്കാതെ ലക്ഷ്മിപ്രിയ കബളിപ്പിക്കപ്പെട്ടത്. കാക്കനാട് നിന്നും പ്രോഗ്രാം നടക്കുന്ന സ്ഥലത്തേക്ക് കഷ്ടപ്പെട്ടാണ് കുഞ്ഞിനെയും കൊണ്ട് വന്നതെന്നും പണം തരാന്‍ നേരത്ത് വിളിച്ചുവരുത്തിയ സംഘാടകരില്‍ ഒരാള്‍ മുങ്ങിയെന്നും ലക്ഷ്മി പ്രിയ പറയുന്നു. മറ്റൊരാള്‍ തന്ന കവറില്‍ ഏറ്റവും ചെറിയ തുകയായിരുന്നതിനാല്‍ അത് തിരികെ നല്‍കിയെന്നും പറയുന്ന നടി ഈ പ്രശ്‌നം സന്ദീപ് വചസ്പദിയോട് പറഞ്ഞപ്പോള്‍ തന്നെ കുറ്റപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തതെന്നും പറയുന്നു.

പിന്നീട് ഇത് പറയാനായി ഫോണ്‍ വിളിച്ചപ്പോള്‍ സംഘാടകരായ അഭിലാഷും സന്ദീപ് വചസ്പദിയും ഫോണെടുത്തില്ലെന്നും പരാതിയുണ്ട്. കേവലം മൂന്ന് പേരില്‍ ഒതുങ്ങേണ്ടിയിരുന്ന ഈ വിഷയം എല്ലാവരും അറിയിച്ചത് സന്ദീപ് വചസ്പദിയും പരിപാടിയുടെ സംഘാടകരും തന്നെയാണ്. ഒരു വ്യക്തിയായ തനിക്ക് നല്‍കിയ വാക്ക് പോലും പാലിക്കാന്‍ പറ്റാത്ത ആളെങ്ങനെയാണ് നേതാവായി ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങല്‍ പാലിക്കുക എന്നും ലക്ഷ്മിപ്രിയ ചോദിക്കുന്നു.

സന്ദീപ് വചസ്പദിക്കെതിരായ ലക്ഷ്മിപ്രിയയുടെ പോസ്റ്റ

CONTENT HIGHLIGHTS: Actress Lakshmipriya posted a Facebook post against BJP leader Sandeep Vajspadi