ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ബിക്കിനിയുമൊക്കെ ധരിക്കുന്നത് ആളുകളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അതൊന്നും അത്ര വലിയ കാര്യമല്ലെന്നും നടിയും മോഡലുമായ ലച്ചു.
നാട്ടില്‍ മാത്രമാണ് ഇതൊക്കെ വലിയ പ്രശ്‌നമായിട്ടുള്ളതെന്നും ബോളിവുഡിലൊക്കെ ദീപികയെപ്പോലുള്ളവര്‍ ബിക്കിനി ധരിച്ചാല്‍ ആര്‍ക്കും പ്രശ്‌നമില്ലല്ലോയെന്നും ലച്ചു ചോദിച്ചു. അവരൊക്കെയിട്ടാല്‍ ഓഹോ ഞാനൊക്കെയിട്ടാല്‍ ആഹാ. അത് അപ്പോള്‍ ഡബിള്‍ സ്റ്റാന്‍ഡ് അല്ലേയെന്നും മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ലച്ചു ചോദിച്ചു. ബിക്കിനി ഫോട്ടോ ഷൂട്ടുകളുടെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ലച്ചുവിന്റെ മറുപടി.
ബിക്കിനിയൊക്കെ ധരിക്കുന്നത് അത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല. നാട്ടില്‍ മാത്രമാണ് ഇത് പ്രശ്‌നം. ദീപികയൊക്കെ ബിക്കിനിയിട്ടാല്‍ നമ്മുടെ നാട്ടിലുള്ളവര്‍ക്ക് പ്രശ്‌നമല്ല. അവരൊക്കെയിട്ടാല്‍ ആഹാ..ഞാനൊക്കെയിട്ടാല്‍ ഓഹോ..അത് ഡബിള്‍ സ്റ്റാന്‍ഡ് അല്ലേ. ആഫ്രിക്കയിലൊക്കെ ഭയങ്കര ഫ്രീയാണ്. ഷോട്ട്‌സ് ഇട്ടാലോ ക്രോപ് ടോപ്‌സ് ഇട്ടാലോ അതൊന്നും ശ്രദ്ധിച്ചുനടക്കുകയല്ല ആളുകളുടെ ജോലി. ഇവിടെ നാട്ടില്‍ ഇത്രയും റെസ്ട്രിക്ഷന്‍സ് ഉള്ളതുകൊണ്ടാണ് ഇതൊക്കെ. പക്ഷേ ഞാന്‍ എനിക്ക് ചെയ്യാനുള്ളത് ഞാന്‍ ചെയ്യും. എന്റെ ബോഡി വളരെ കോണ്‍ഫിഡന്‍സോടെ കൊണ്ടുനടക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്റെ ശരീരമാണ്. അതുകൊണ്ട് തന്നെ അത് എന്റെ തീരുമാനമാണ്, ലച്ചു പറഞ്ഞു.
ബിഗ് ബോസ് ഹൗസില്‍ നിന്നിടത്തോളം സമയം താന്‍ എന്‍ജോയ് ചെയ്തിട്ടുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ അത്രയേറെ അലട്ടിയ ഘട്ടത്തിലാണ് ഷോയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്നും ലച്ചു പറഞ്ഞു.
ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും ലച്ചു അഭിമുഖത്തില്‍ സംസാരിച്ചു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഞാന്‍ എന്റെ സയലന്‍സ് ബ്രേക്ക് ചെയ്യുന്നത്. അത്രയും നാള്‍ മനസില്‍ വെച്ച കാര്യം ആ പ്ലാറ്റ്‌ഫോമില്‍ വന്ന ശേഷമാണ് ഞാന്‍ എല്ലാവരോടുമായി പറയുന്നത്.
ഞാന്‍ ഒരു സര്‍വൈവറാണ്. ജീവിതത്തിന് ഫുള്‍ സ്റ്റോപ്പ് ഇടാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ഞാന്‍ തീരുമാനിച്ചത്. എന്തൊക്കെ ഉണ്ടായാലും മുന്നോട്ടുപോകണം. പിന്‍വാങ്ങരുത് എന്ന് ആലോചിച്ചിരുന്നു.
ഈ പ്ലാറ്റ്‌ഫോമില്‍ വെച്ച് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ എന്നെപ്പോലെ ഇത്രയും കാലം മിണ്ടാതിരുന്ന ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ടാകാം. ഡൊമസ്റ്റിക് വയലന്‍സും മാരിറ്റല്‍ റേപ്പും സഹിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ടാകാം. ഇതൊന്നും തുറന്നുപറയാന്‍ മടിക്കരുതെന്ന ഒരു സന്ദേശം എന്നിലൂടെ നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു. നമ്മുടെ തെറ്റ് കാരണമല്ല ഇതൊന്നും സംഭവിച്ചത്. അതൊണ്ട് തന്നെയാണ് ഞാന്‍ സംസാരിച്ചത്, ലച്ചു പറഞ്ഞു.
Content Highlight: Actress Lachu about His Life and Career