പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദ്യ ചിത്രം ആദിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച യുവനടിയാണ് കൃതിക. പ്രണവിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഈ യുവതാരം.
ആശുപത്രിയില്‍ സെഡേഷനില്‍ കിടക്കുമ്പോള്‍ വരെ പ്രണവിന്റെ പേര് കേട്ടിട്ട് ചാടി എണീറ്റിട്ടുണ്ടെന്നാണ് പറയാം നേടാം എന്ന അമൃത ടി.വിയിലെ പരിപാടിയില്‍ പങ്കെടുത്ത് കൃതിക പറയുന്നത്.
”ആദി സിനിമയുടെ സമയത്ത് എനിക്ക് ഭയങ്കര ക്രഷ് ഉണ്ടായിരുന്നു ആളുടെ അടുത്ത്. ഞാന്‍ പറഞ്ഞിട്ടൊന്നും ഇല്ല.
പത്താം ക്ലാസ് കഴിഞ്ഞ് എന്റെ അപ്പന്റിക്സിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന സമയമാണ്. ആ സമയത്ത് ആദി സിനിമ കഴിഞ്ഞിരിക്കുകയാണ്.
സഡേഷന്‍ ഒക്കെ തന്നതുകൊണ്ട് ബോധമൊന്നുമില്ല. അപ്പോള്‍ എന്നെ റൂമിലേക്ക് മാറ്റുന്ന സമയത്ത് എന്റെ ചേച്ചി വന്നിട്ട്, ദേ പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട്, ഒന്ന് എണീറ്റേ, എന്ന് പറഞ്ഞു.
ഞാന്‍ ഒരൊറ്റ എണീക്കലായിരുന്നു. കാരണം എനിക്ക് അത്രയും ക്രഷ് ഉണ്ടായിരുന്നു ആ ഒരു സമയത്ത്. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല.
പ്രണവ് ഭയങ്കര നല്ല ഒരു മനുഷ്യന്‍ ആണ്, പാവമാണ്, നല്ല സ്‌മൈലിങ് ഫേസ് ആണ് ഗിറ്റാര്‍ ഒക്കെ വായിക്കും. അപ്പോള്‍ നമുക്ക് ഓട്ടോമാറ്റിക്കായി ഒരു വ്യത്യസ്തതയും അട്രാക്ഷനും ക്രഷും ഒക്കെ തോന്നും,” കൃതിക പറഞ്ഞു.