| Friday, 5th March 2021, 6:31 pm

RAPO19 മായി ലിംഗുസാമി; നായികയായി കൃതി ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകന്‍ ലിംഗുസാമിയുടെ പുതിയ ചിത്രത്തില്‍ നായികയായി പുതുമുഖ താരം കൃതി ഷെട്ടി. റാം പോത്തിനേനിയാണ് തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ നായകനാവുന്നത്.

റാമിന്റെ 19ാമത്തെ സിനിമയാണിത്.RAPO19 എന്ന പേരിലാണ് ചിത്രം അറിയപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഐ സ്മാര്‍ട്ട് ശങ്കര്‍, റെഡ് തുടങ്ങിയ മാസ് ആക്ഷന്‍ സിനിമകളിലൂടെ തുടരെ തുടരെ വിജയങ്ങള്‍ കൊയ്ത താരം റാം പൊത്തിനേനിയും സണ്ടക്കോഴി, പയ്യ, വൈട്ടൈ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ലിംഗുസ്വാമിയും ഒന്നിക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ശ്രീനിവാസ സില്‍വര്‍ സ്‌ക്രീന്‍ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മാസ് ചിത്രമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ബിഗ് ബജറ്റ് ചിത്രമായിട്ടാണ് RAPO19 ഒരുങ്ങുന്നത്.

പവന്‍ കുമാറാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actress  Krithi Shetty Onboard for Ram Pothineni and Lingusamy’s Bilingual Film #RAPO19

We use cookies to give you the best possible experience. Learn more