ചെന്നൈ: നടിയും ബി.ജെ.പി എക്സിക്യൂട്ടീവ് അംഗവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നാമനിർദ്ദേശം ചെയ്ത് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. ചുമതലയേറ്റ ദിവസം മുതൽ മൂന്ന് വർഷത്തേക്കോ, അല്ലെങ്കിൽ 65 വയസ് വരെയോ ആയിരിക്കും അംഗത്വമുണ്ടാകുക.
സ്ഥിരമായി സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ ഖുശ്ബുവിന് ദേശീയ വനിതാ കമ്മീഷനിലെ അംഗത്വം അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്നും കെ.അണ്ണാമലൈ കൂട്ടിച്ചേർത്തു.
തുറന്ന അഭിപ്രായങ്ങൾ പറയുന്നതിലൂടെ പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയാണ് ഖുശ്ബു.
ബി.ജെ.പിയിലേക്ക് മാറിയ ഖുശ്ബു 2021 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഡി.എം.കെയുടെ എൻ. എഴിലനോട് പരാജയപ്പെട്ടു.
2014ലാണ് ഡി.എം.കെ വിട്ട് ഖുശ്ബു കോൺഗ്രസിലെത്തുന്നത്. എന്നാൽ പാർട്ടിക്കുള്ളിലെ തന്നെ പ്രശ്നങ്ങൾ തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് കോട്ടം വരുത്തുമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് വിടുകയായിരുന്നു. പിന്നീടാണ് ബി.ജെ.പിയിലേക്കെത്തുന്നത്.
Content Highlight: Actress Khushboo nominated as member of national women’s commission