കീര്‍ത്തി സുരേഷിനെ പ്രധാന കഥാപാത്രമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാനടി. മഹാനടിയിലേക്ക് തന്നെ വിളിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് കീര്‍ത്തി.
ആദ്യം ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ താന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്നും സംവിധായകനാണ് തന്നെ കണ്‍വിന്‍സ് ചെയ്തതെന്നും കീര്‍ത്തി പറഞ്ഞു.
സിനിമയിലെ കഥാപാത്രം ട്രോള്‍ ചെയ്യപ്പെടുമെന്ന് താന്‍ ഭയന്നിരുന്നെന്നും സംവിധായകന് തന്നിലുള്ള വിശ്വാസം കണ്ടപ്പോഴാണ് അഭിനയിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും കീര്‍ത്തി പറഞ്ഞു. ഗുള്‍ട്ടെ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മഹാനടിയുടെ തുടക്കത്തില്‍ ഞാന്‍ ആ സിനിമയിലേക്ക് ഇല്ലെന്നാണ് പറഞ്ഞത്. ഈ സിനിമ ഞാന്‍ ചെയ്യുന്നില്ലെന്നാണ് പറഞ്ഞിരുന്നത്. കാരണം എനിക്ക് ഭയങ്കര പേടിയായിരുന്നു.
നാഗിയാണ് എന്നെ കണ്‍വിന്‍സ് ചെയ്തത്. നിനക്ക് ഇത് ചെയ്യാന്‍ പറ്റുമെന്നൊക്കെ എന്നോട് പറഞ്ഞു. ഒരാള്‍ എന്നെ ഇത്രയും വിശ്വസിക്കുമ്പോള്‍ ഞാന്‍ എങ്ങനെ സ്വയം എന്റെ കഴിവില്‍ വിശ്വസിക്കാതിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചു.
അങ്ങനെയാണ് ഞാന്‍ മഹാനടി ഏറ്റെടുത്തത്. ആ വേഷം ചെയ്താല്‍ ഞാന്‍ ട്രോള്‍ ചെയ്യപ്പെടുമോയെന്ന ഭയമായിരുന്നു. കുറേ കഴിഞ്ഞാണ് ഞാന്‍ അങ്ങനെ ഉണ്ടാവില്ല എന്ന കാര്യം മനസിലാക്കിയത്. ആളുകള്‍ എന്നെ ട്രോളും എന്ന് തന്നെയാണ് വിചാരിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടാകുന്ന നെഗറ്റിവിറ്റിയെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന് ഞാന്‍ എന്നെ ബോധ്യപ്പെടുത്തി. നമ്മള്‍ ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും റിയലായിട്ട് നിന്നാല്‍ മതി. ആളുകള്‍ക്ക് നമ്മളെ ഇഷ്ടപ്പെടും.
ഓഫ് സ്‌ക്രീനിലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത്. കാരണം ഓണ്‍ സ്‌ക്രീനില്‍ നമുക്ക് ഒരു ക്യാരക്ടര്‍ ഉണ്ട് മുന്നില്‍. ഒരുപാട് ചലഞ്ചസ് ഉണ്ടായിരുന്നെങ്കിലും എനിക്ക് നന്നായി ചെയ്യാന്‍ പറ്റിയെന്ന് തന്നെയാണ് വിശ്വസിക്കുന്നത്,” കീര്‍ത്തി സുരേഷ് പറഞ്ഞു.
content highlight: actress keerthi suresh about mahanati