നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
നാടകത്തിലൂടെ സിനിമയിലെത്തിയ കവിയൂര്‍ പൊന്നമ്മ 1962ലാണ് ആദ്യമായി ചിത്രം ക്യാമറക്ക് മുന്നിലെത്തിയത്. പിന്നീട് 700ലധികം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
2021ല്‍ റിലീസായ ആന്തോളജി ചിത്രം ആണും പെണ്ണുമാണ് കവിയൂര്‍ പൊന്നമ്മയുടെ അവസാന ചിത്രം. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കവിയൂര്‍ പൊന്നമ്മയെ തേടിയെത്തിയിട്ടുണ്ട്. അമ്മ വേഷങ്ങളിലൂടെ മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടി കൂടിയാണ് കവിയൂര്‍ പൊന്നമ്മ.
മോഹന്‍ലാലിന്റെ അമ്മയായി മാത്രം അമ്പതോളം ചിത്രങ്ങളില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. കിരീടം, തനിയാവര്‍ത്തനം, റണ്‍വേ, തേന്മാവിന്‍ കൊമ്പത്ത്, കാക്കക്കുയില്‍, നന്ദനം എന്നീ സിനിമകള്‍ ഇന്നും മലയാളികള്‍ ഓര്‍ത്തുവെക്കുന്നവയാണ്.കിരീടം, തനിയാവര്‍ത്തനം, റണ്‍വേ, തേന്മാവിന്‍ കൊമ്പത്ത്, കാക്കക്കുയില്‍ എന്നീ സിനിമകള്‍ ഇ്‌നനും മലയാളികള്‍ ഓര്‍ത്തുവെക്കുന്നവയാണ്.
Content Highlight: Actress Kaviyoor Ponnamma passed away