| Monday, 30th April 2018, 12:39 pm

'കേരളത്തിലെ എന്നല്ല ലോകത്തിലെ ഒരു പെണ്ണും ദുല്‍ഖര്‍ സല്‍മാനെ വിട്ടുപോകില്ല': നടി കാര്‍ത്തിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സി.ഐ.എ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയ കാര്‍ത്തിക മുരളീധരനെ പ്രേക്ഷകര്‍ മറന്നുകാണില്ല. പ്രത്യേകിച്ച് കുഞ്ഞിക്ക ഫാന്‍സ്. ഡിക്യൂവിനെ തേച്ചുപോയ തേപ്പുകാരിയായിട്ടാണ് ഇപ്പോഴും അവര്‍ കാര്‍ത്തികയെ കാണുന്നത്.

മമ്മൂട്ടി നായകനായ പുതിയ ചിത്രമായ അങ്കിളിന്റെ വിശേഷം പങ്കുവെച്ചുകൊണ്ട് ലൈവില്‍ എത്തിയ കാര്‍ത്തികയോട് എന്തിനാണ് ഞങ്ങളുടെ കുഞ്ഞിക്കയെ ചതിച്ചതെന്ന ചോദ്യമായിരുന്നു മിക്കവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്…


Dont Miss അമിത് ഷായും എച്ച്.ഡി കുമരസ്വാമിയും ഒന്നിച്ചു വിമാനത്തില്‍ യാത്ര ചെയ്‌തെന്ന് സിദ്ധരാമയ്യ; തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും സിദ്ധരാമയ്യ


മാപ്പ് പറഞ്ഞുകൊണ്ടായിരുന്നു ഇതിന് കാര്‍ത്തികയുടെ മറുപടി. ദുല്‍ഖറിനെ ചതിക്കണമെന്നില്ലായിരുന്നു. കേരളത്തിലെ എന്നല്ല ലോകത്തിലെ ഒരു പെണ്ണും ദുല്‍ഖര്‍ സല്‍മാനെ വിട്ടുപോകില്ല.. പക്ഷേ ഞാന്‍ എന്ത് ചെയ്യാനാ.. എന്റെ തിരക്കഥാകൃത്ത് അങ്ങനെ എഴുതിപ്പോയി. എന്റെ സംവിധായകന്‍ പറയുന്നതല്ലേ എനിക്ക് ചെയ്യാന്‍പറ്റൂ..അവരെ തേച്ചിട്ട് പോകാന്‍ പറ്റില്ലല്ലോ എന്റെ പണിയല്ലേ, ചെയ്‌തേ പറ്റൂ. എല്ലാ കുഞ്ഞിക്കാ ഫാന്‍സിനോടും സോറി പറയുന്നു. – എന്നായിരുന്നു താരത്തിന്റെ മറുപടി.

മകനെ തേച്ച് അപ്പന്റെ കൂടെ പോയി ല്ലേ എന്ന ചോദ്യത്തിന് “”എന്റെ ചേട്ടാ ഞങ്ങള്‍ ആ്കട്രസ് ആണ്. ഇക്കയും കുഞ്ഞിക്കയും അഭിനേതാക്കളാണ്. എനിക്ക് രണ്ടുപേര്‍ക്കൊപ്പവും അവസരം കിട്ടി. അത് ചെയ്യാതിരിക്കുന്നതെങ്ങനെ”” എന്നും കാര്‍ത്തിക ചോദിക്കുന്നു.

കേരളത്തിലെ പിള്ളേരെ മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്നും കുറച്ചുകൂടി സമയം സമയം തരണമെന്നും കാര്‍ത്തിക പറയുന്നു.

അങ്കിളെന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനവേഷം ചെയ്യാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് താനെന്നും വ്യത്യസ്തമാര്‍ന്ന കഥാപാത്രമാണ് ചിത്രത്തിലേതെന്നും കാര്‍ത്തിക പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more