| Wednesday, 30th June 2021, 6:32 pm

പുതിയ സംവിധായകരായ ഇവരൊക്കെ കൊള്ളാം; പക്ഷെ മലയാളത്തില്‍ ഇപ്പോള്‍ വരുന്നതെല്ലാം ഒരുപോലെയുള്ള ഉപദേശി പടങ്ങളാണ്: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളെ കുറിച്ചും പുതിയ സിനിമാ പ്രവര്‍ത്തകരെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് തുറന്നു പറയുകയാണ് നടി കനി കുസൃതി.

ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ സിനിമകള്‍ ഇഷ്ടമാണെന്നും എന്നാല്‍ ഉപദേശിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ ഇറങ്ങുന്നതെന്നും കനി കുസൃതി പറഞ്ഞു. റെഡിഫ്.കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്ന കനി കുസൃതിയുടെ പ്രതികരണം.

ശ്യാം പുഷ്‌കരന്റെയും ദിലീഷ് പോത്തന്റെയും പിന്നെ ഒരു പരിധി വരെ ലിജോ ജോസ് പെല്ലിശ്ശേരിയുടെയും സിനിമകള്‍ ഏറെ ഇഷ്ടമാണ്. ശ്യാമിന്റെയും ദിലീഷിന്റെയും വര്‍ക്കിലെ ആ തുടര്‍ച്ചയും സ്ഥിരതയും ഇഷ്ടമാണ്. ശ്യാമിന്റെ എഴുത്ത് ഏറെ മികച്ചതാണെന്ന് തോന്നിയിട്ടുണ്ട്.

അവര്‍ തെരഞ്ഞെടുക്കുന്ന ഴോണറുകളോട് അത്ര താല്‍പര്യമില്ല. എന്നാല്‍ എല്ലാവരും ഒരേ കാര്യം തന്നെയാണ് ഇവിടെ ചെയ്യാന്‍ ശ്രമിക്കുന്നതെന്നാണ് മിക്കപ്പോഴും തോന്നുന്നത്. ഒരേ രീതിയിലുള്ള ഉപദേശി പടങ്ങളാണ് എല്ലാം.

ഒരേ ശൈലിയിലുള്ള ചിത്രങ്ങള്‍ ഇങ്ങനെ ആവര്‍ത്തിക്കപ്പെടുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം മലയാള സിനിമയില്‍ കൂടുതല്‍ വൈവിധ്യങ്ങള്‍ വരുന്നതാണ്,’ കനി പറയുന്നു.

സിനിമയോടും നാടകത്തോടും അഭിനയത്തോടുമുള്ള തന്റെ കാഴ്ചപ്പാടുകളും കനി അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന് തനിക്ക് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ലെന്നും പടങ്ങള്‍ ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമാണെന്നും കനി കുസൃതി പറഞ്ഞു.

ബിരിയാണയിലെ അഭിനയത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കനി നേടിയിരുന്നു. കനി പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തിയ ഒ.കെ കമ്പ്യൂട്ടര്‍, മഹാറാണി എന്നീ സീരിസുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Kani Kusruti criticises new Malayalam movies and shares thought about Syam Pushkaran, Dileesh Pothan and Lijo Jose Pellissery

We use cookies to give you the best possible experience. Learn more