മലയാളത്തിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളെ കുറിച്ച് തുറന്നുപറഞ്ഞ് നടി കനി കുസൃതി. പഴയ സിനിമകളിലെയും പുതിയ സിനിമകളിലെയും ഇഷ്ടപ്പെട്ട നടിമാരെ കുറിച്ചാണ് കനി റെഡിഫ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചത്.
ഫിലോമിന, മീന (മേരി ജോസഫ്), കെ.പി.എ.സി. ലളിത എന്നിവരെ തനിക്ക് ഏറെ ഇഷ്ടമാണെന്ന് കനി പറഞ്ഞു. പുതിയ കാലഘട്ടത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട നടിയായി കനി പറഞ്ഞത് ഗ്രേസ് ആന്റണിയെയാണ്. ഗ്രേസ് മികച്ച രീതിയില്‍ മുന്നോട്ടു വരുന്നുണ്ടെന്നും കനി പറഞ്ഞു.
ചെയ്യണമെന്ന് സ്വപ്‌നം കാണുന്ന റോളുകളുണ്ടോയെന്ന ചോദ്യത്തോടും കനി പ്രതികരിച്ചു. മൂന്ന് നടിമാര്‍ ചെയ്ത വേഷങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു കനിയുടെ മറുപടി.
‘ഞാന്‍ മഞ്ജു വാര്യരുടെ വലിയ ഫാനാണ്. അവര്‍ അസാധ്യ നടിയാണ്. അവര്‍ ചെയ്തതു പോലെയുള്ള വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. മായാനദിയിലെ ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രവും ഈടയിലെ നിമിഷ സജയന്റെ കഥാപാത്രവും ഏറെ ഇഷ്ടമാണ്,’ കനി പറഞ്ഞു.
കോമഡി സിനിമകള്‍ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ചും കനി സംസാരിച്ചു. എനിക്ക് ഒരു കോമഡി സിനിമയില്‍ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്, ഒരു ബ്ലാക് കോമഡി ചിത്രത്തില്‍. തമാശ എന്ന ഴോണറിനെ കുറിച്ച് ആഴത്തില്‍ അറിയണമെന്നുണ്ടെന്നും കനി കൂട്ടിച്ചേര്‍ത്തു.
പുതിയ കാല മലയാള സിനിമകളില്‍ ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ സിനിമകള്‍ ഇഷ്ടമാണെന്നും എന്നാല്‍ ഉപദേശിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ കൂടുതലായി ഇറങ്ങുന്നതെന്നും കനി കുസൃതി പറഞ്ഞു.
ബിരിയാണിയിലെ അഭിനയത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കനി നേടിയിരുന്നു. കനി പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തിയ ഒ.കെ കമ്പ്യൂട്ടര്‍, മഹാറാണി എന്നീ സീരിസുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Kani Kusruti about Manju Warrier and other favourite actors in Malayalam