Advertisement
Assam Assembly Election 2021
മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടേ; കെ.കെ ശൈലജയുടെയും കെ.കെ രമയുടെയയും ചിത്രങ്ങള്‍ പങ്കുവെച്ച് കനി കുസൃതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 02, 03:04 pm
Sunday, 2nd May 2021, 8:34 pm

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി  നടി കനി കുസൃതി. മട്ടന്നൂരില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച കെ.കെ ശൈലജയുടെയും വടകര നിയോജക മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് കെ.കെ രമയുടെയയും ചിത്രങ്ങള്‍ പങ്കുവെച്ച കനി മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടേ എന്ന് ആഗ്രഹിക്കുന്നൂവെന്ന് ഫേസ്ബുക്കില്‍ എഴുതി.

ടി. പി. ചന്ദ്രശേഖരന്റെ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്ന രമയുടെ ചിത്രം റിമ കല്ലിങ്കലും പോസ്റ്റ് ചെയ്തിരുന്നു.

7,491 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ.കെ. രമ വടകരയില്‍ വിജയിച്ചിരിക്കുന്നത്. കാലങ്ങളായുള്ള വടകരയിലെ എല്‍.ഡി.എഫ് വിജയത്തിന് വിരാമമിടുന്നത് കൂടിയാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ.കെ രമയുടെ വിജയം.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കെ.കെ. രമ ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അന്ന് 20,504 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി.കെ. നാണുവാണ് 49,211 വോട്ടുകള്‍ നേടി അന്ന് വടകരയില്‍ വിജയിച്ചത്.

മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവുമായി എല്‍.ഡി.എഫിന്റെ കെ.കെ ശൈലജ വിജയിച്ചത്. 61,035 വോട്ടുകള്‍ക്ക് മേലെ ഭൂരിപക്ഷമാണ് ശൈലജയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights : Actress Kani Kusruthi reacts after the Assembly election results came out