മുംബൈ: നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്നെയാണ് താന്‍ കൊവിഡ് പോസിറ്റീവായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഏതാനും ദിവസങ്ങളായി തനിക്ക് ക്ഷീണം അനുഭവിച്ചിരുന്നു, ഹിമാചലിലേക്ക് പോകാനായി നില്‍ക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊവിഡ് ടെസ്റ്റ് ചെയ്തു. എന്നാല്‍ കൊവിഡ് പോസിറ്റീവായെന്നുമാണ് നടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ധ്യാനിച്ചിരിക്കുന്ന ചിത്രത്തോടൊപ്പമാണ് താന്‍ കൊവിഡ് പോസിറ്റീവാണെന്ന് കങ്കണ ഫേസ്ബുക്കില്‍ എഴുതിയത്. താന്‍ സ്വയം ക്വാറന്റൈനില്‍ ആണ്. ഈ വൈറസ് എന്റെ ശരീരത്തില്‍ ഒരു പാര്‍ട്ടി നടത്തുന്നുണ്ടെന്ന് അറിയില്ലായിരുന്നു. ഇതിനെ നശിപ്പിക്കാന്‍ കഴിയുമെന്നറിയമെന്നും കങ്കണ പറഞ്ഞു.
ആളുകള്‍ ദയവായി നിങ്ങളുടെ മേല്‍ ഒരു സമ്മര്‍ദ്ദവും നല്‍കരുത്, നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തും, വരൂ ഈ കൊവിഡിനെ നശിപ്പിക്കാം. ഇത് ഒരു ചെറിയ സമയത്തേക്കുള്ള പനി മാത്രമാണ്, അതിനെ കുറച്ച് അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കുന്നുവെന്ന് മാത്രം, ഇപ്പോള്‍ ചില ആളുകളെ മനസിലാക്കുന്നു. ഹര്‍ ഹര്‍ മഹാദേവ്. എന്നും കങ്കണ ഫേസ്ബുക്കില്‍ എഴുതി.
അതേസമയം രാജ്യത്ത് ഇന്നലെയും നാല് ലക്ഷത്തിലേറെ പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 4,01,078 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actress Kangana Ranaut after becomes Covid positive