Entertainment news
വ്‌ളോഗര്‍ ബീപാത്തുവിന് 'ശേഷം മൈക്കില്‍ ഫാത്തിമ'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 13, 01:38 pm
Friday, 13th January 2023, 7:08 pm

കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ടോവിനോ തോമസും കീര്‍ത്തി സുരേഷും സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഫുട്ബാള്‍ മത്സരത്തെ ഏറെ സ്‌നേഹിക്കുന്ന മലബാര്‍ മണ്ണിലെ ഒരു വനിതാ അനൗണ്‍സര്‍ ആയിട്ടാണ് കല്യാണി പ്രിയദര്‍ശന്‍ എത്തുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു.സി. കുമാറാണ്.

മലബാറിലും കൊച്ചിയിലും പരിസരപ്രദേശത്തുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ്.

സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – രഞ്ജിത് നായര്‍, എഡിറ്റര്‍ -കിരണ്‍ ദാസ്, ആര്‍ട്ട് -നിമേഷ് താനൂര്‍, കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ് -റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദര്‍, പബ്ലിസിറ്റി -യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ -ഐശ്വര്യ സുരേഷ്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയാണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. ബീപാത്തു എന്ന കഥാപാത്രത്തെയായിരുന്നു കല്യാണി അവതരിപ്പിച്ചത്. ടൊവിനോ തോമസ് നായകനായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, ബിനു പപ്പു തുടങ്ങി നിരവധി അഭിനേതാക്കള്‍ ഉണ്ടായിരുന്നു.

content highlight: actress kallyani priyadharshan new movie poster out