കങ്കുവയെ തകര്‍ക്കാന്‍ ഗൂഢാലോചന: ജ്യോതിക
Entertainment
കങ്കുവയെ തകര്‍ക്കാന്‍ ഗൂഢാലോചന: ജ്യോതിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 17, 09:21 am
Sunday, 17th November 2024, 2:51 pm

സൂര്യ നായകനായ ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് കങ്കുവ. നവംബര്‍ 14ന്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. കങ്കുവയെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്ന് പറയുകയാണ് ജ്യോതിക. ഭാര്യയായല്ല സിനിമാപ്രേമി ആയാണ്
തന്റെ പ്രതികരണമെന്നും ജ്യോതിക കുറിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ജ്യോതിക ഇക്കാര്യം പറയുന്നത്.

‘ഞാന്‍ ഇത് എഴുതുന്നത് സൂര്യയുടെ ഭാര്യയായല്ല. മറിച്ച് ഒരു സിനിമ പ്രേമിയായാണ്. സൂര്യ, ഞാന്‍ നിങ്ങളെയോര്‍ത്ത് വളരെ അഭിമാനിക്കുന്നു. നിങ്ങളിലെ അഭിനേതാവിനെയും നിങ്ങള്‍ കാണുന്ന സിനിമയെന്ന സ്വപ്നത്തെ ഓര്‍ത്തും ഞാന്‍ അഭിമാനിക്കുന്നു.

View this post on Instagram

A post shared by Jyotika (@jyotika)

ചിത്രത്തിന്റെ ആദ്യത്തെ അര മണിക്കൂര്‍ വേണ്ട രീതിയില്‍ വര്‍ക്ക് ആയിട്ടില്ല. ചിത്രത്തിന്റെ ശബ്ദവും അലട്ടുന്നത്. എന്നാല്‍ മിക്ക ഇന്ത്യന്‍ സിനിമകളുടെയും ഭാഗമാണ് പോരായ്മകള്‍. വലിയ രീതിയില്‍ പരീക്ഷണം നടത്തുന്ന ഒരു ചിത്രമല്ല കങ്കുവ, അതുകൊണ്ടുതന്നെ ഇതൊരു ന്യായമായി കാണാം. മൂന്ന് മണിക്കൂറുള്ള ഒരു സിനിമയില്‍ ആദ്യത്തെ അര മണിക്കൂര്‍ മാത്രമാണിത്. പക്ഷെ സത്യം പറഞ്ഞാല്‍ ഈ സിനിമ ഒരു ദൃശ്യ വിസ്മയം തന്നെയാണ്.

മീഡിയയിലും മറ്റും കാണുന്ന നെഗറ്റീവ് റിവ്യൂ കണ്ട സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ ഇതിന് മുന്‍പ് കണ്ട വളരെ മോശമായ ചിത്രങ്ങളില്‍ പോലും ഇത്രയും മോശമായ റിവ്യൂ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. അതിപ്പോള്‍ സ്ത്രീകളെ അപമാനിക്കുന്ന ഡയലോഗുകള്‍ ഉള്ളതോ ഡബിള്‍ മീനിങ് പറഞ്ഞാലോ പ്രശ്‌നമില്ല.

കങ്കുവയെ പോസ്റ്റീവിനെ കുറിച്ച് എന്താണ് ഒന്നും സംസാരിക്കാത്തത്? ചിത്രത്തിലെ സെക്കന്‍ഡ് ഹാഫിലെ സ്ത്രീകളുടെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചും ആ പയ്യന്റെ പ്രണയവും ചതിയെ കുറിച്ചും എന്താണ് ഒന്നും പറയാത്തത്? റിവ്യൂ ചെയ്യുമ്പോള്‍ എല്ലാവരും സിനിമയുടെ നല്ല വശങ്ങളെ മറന്നുപോകുന്നത് എന്തുകൊണ്ടാണ്?

റിവ്യൂവിലുള്ള എന്റെ വിശ്വാസമെല്ലാം പോകുകയാണ്. കങ്കുവയുടെ ആദ്യ ദിവസം തന്നെ ഇത്ര മാത്രം നെഗറ്റിവിറ്റി വന്നത് വളരെ വിഷമമുണ്ടാകുന്ന കാര്യമാണ്. ഇത് കാണുമ്പോള്‍ പല ഗ്രൂപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന പ്രൊപ്പഗാണ്ട പോലെയാണ് തോന്നുന്നത്. ഇത്രയും മികച്ച കണ്‍സെപ്റ്റ് കൊണ്ടുവന്നതിനും മികച്ച 3 ഡി അനുഭവം സമ്മാനിച്ചതിനും ചിത്രം കൂടുതല്‍ അഭിനന്ദങ്ങള്‍ അര്‍ഹിക്കുന്നുണ്ട്,’ ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlight: Actress Jyothika penned a note criticizing those who spread negativity about the recently released Kanguva