തിരുവനന്തപുരം: നടി ജൂഹി രുസ്താഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ മരണപ്പെട്ടു. എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തിലായിരുന്നു മരണം. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ച വാഹനത്തില്‍ ലോറിയിടിച്ചാണ് അപകടം നടന്നത്.
ഭാഗ്യലക്ഷ്മി സംഭവസ്ഥലത്തു തന്നെ വെച്ച് മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ജൂഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിലാണ്.
മൃതദേഹം സണ്‍റൈസ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Juhi Rustagi’s mother dies in accident