| Monday, 19th December 2022, 11:52 am

വ്യക്തികള്‍ എന്ന നിലയില്‍ എന്റെ സ്‌പേസിലേക്ക് ഇടിച്ചുകയറേണ്ട ആവശ്യം ഷൈനിന് ഇല്ല; അറിഞ്ഞുകൊണ്ടാണ് അതെല്ലാം അദ്ദേഹം ചെയ്യുന്നത്: ജോളി ചിറയത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിചിത്രം സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ വെച്ച് സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജോളി ചിറയത്തിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ജോളി മറുപടി പറയുന്നതിന് ഇടയില്‍ കേറി ഷൈന്‍ ടോം ചാക്കോ സംസാരിച്ചിരുന്നു.

അന്ന് ഷൈനിന്റെ ഇടപെടല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അന്നത്തെ ഷൈനിന്റെ പെരുമാറ്റത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ മറുപടി പറയുകയാണ് ജോളി. അന്ന് തങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും പുരുഷന്റെ പ്രൊട്ടക്ടീവ് മനോഭാവമാണ് അന്ന് ഷൈനില്‍ കണ്ടതെന്നാണ് തനിക്ക് മനസിലായതെന്നും ജോളി പറഞ്ഞു.

താന്‍ സംസാരിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇടയില്‍ കേറി നടന്‍ മറുപടി പറഞ്ഞതെന്നും വ്യക്തികള്‍ എന്ന നിലയില്‍ തന്റെ സ്‌പേസിലേക്ക് ഇടിച്ചുകേറേണ്ട ആവശ്യം ഷൈനിന് ഇല്ലെന്നും ജോളി കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അന്ന് ഷൈനിന്റെ ഇടപെടല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അന്നത്തെ ഷൈനിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ജോളി. അന്ന് തങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും പുരുഷന്റെ പ്രൊട്ടക്ടീവ് മനോഭാവമാണ് അന്ന് ഷൈനില്‍ കണ്ടതെന്നാണ് തനിക്ക് മനസിലായതെന്നും ജോളി പറഞ്ഞു.

താന്‍ സംസാരിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇടയില്‍ കയറി നടന്‍ മറുപടി പറഞ്ഞതെന്നും വ്യക്തികള്‍ എന്ന നിലയില്‍ തന്റെ സ്‌പേസിലേക്ക് ഇടിച്ചുകറേയറേണ്ട ആവശ്യം ഷൈനിന് ഇല്ലെന്നും ജോളി കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഞാന്‍ കുറച്ചു കൂടെ ഓപ്പണായിട്ട് കാര്യങ്ങള്‍ പറയുന്ന ആളാണെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ട്. അതുകൊണ്ട് ഒരു ടെന്‍ഷനായിരുന്നു. ഞാന്‍ അധികം മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാനുള്ള ഇടപെടലാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അന്ന് ഉണ്ടായതെന്ന് എനിക്ക് മനസിലായി.

അതിന്റെ ആവശ്യമില്ല. വ്യക്തികള്‍ എന്ന നിലയില്‍ എന്റെ സ്‌പേസിലേക്ക് ഇടിച്ചുകേറേണ്ട ആവശ്യം ഷൈനിന് ഇല്ല. അത് നമ്മള്‍ മിനിമം പാലിക്കേണ്ട മര്യാദയാണ്. എന്തോ അതിലും അപ്പുറത്തേക്ക് പോകുന്നത് ഈ സംരക്ഷണ മനോഭാവം കൊണ്ടായിരിക്കാം.

ജോളി ചേച്ചി കുഴപ്പത്തില്‍ ചാടുമോ അല്ലെങ്കില്‍ ഞങ്ങള്‍ കുഴപ്പത്തില്‍ ചാടുമോ എന്ന മനോഭാവം കൊണ്ടായിരിക്കാം അദ്ദേഹം അന്ന് അത്തരത്തില്‍ പെരുമാറിയത്. ഞാന്‍ വളരെ ശാന്തമായാണ് മറുപടി പറഞ്ഞത്. അന്നെനിക്ക് ഒരു ഇന്‍സല്‍ട്ടും ഫീല്‍ ചെയ്തിട്ടിട്ടില്ല.

നീ എങ്ങനെയാണ് അത് സഹിച്ചതെന്ന് പലരും എന്നോട് ചോദിച്ചു. എനിക്ക് അതില്‍ സഹിക്കാന്‍ ഒന്നുമില്ലായിരുന്നുവെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഒരു ചെറിയ കുട്ടി ഇരുന്ന് വെപ്രാളം കാണിക്കുന്നു. അത് കഴിഞ്ഞിട്ട് എനിക്ക് സംസാരിക്കാമെന്ന നിലയിലാണ് ഞാന്‍ അതിനെ കണ്ടിട്ടുള്ളു.

എനിക്ക് മനസിലായത് വളരെ സെന്‍സിറ്റീവായിട്ടുള്ള വ്യക്തിയാണ് ഷൈന്‍. പക്ഷെ ആളുകള്‍ അതിനെ ഫണ്ണി ആയിട്ടാണ് കാണുന്നത്. അത്തരത്തിലാണ് അദ്ദേഹത്തെ ട്രീറ്റ് ചെയ്യുന്നതും.

അത് ഷൈനിനും മനസിലായിട്ടുണ്ട്. എന്റെ കോമാളിത്തരമാണ് അവര്‍ക്ക് വേണ്ടെതെന്ന് അറിയുന്നത് കൊണ്ട് അദ്ദേഹവും അത് ഇട്ടു കൊടുക്കുന്നു. എന്നാണ് എനിക്ക് ഷൈനിനെക്കുറിച്ച് മനസിലായിട്ടുള്ളത്,” ജോളി പറഞ്ഞു.

content highlight: actress jolly chirayath about shine tom chakko

We use cookies to give you the best possible experience. Learn more