അമ്മ സ്‌നേഹിക്കുന്ന പോലെ ഈ ലോകത്ത് മറ്റൊരാള്‍ക്കും നമ്മളെ സ്‌നേഹിക്കാന്‍ കഴിയില്ലെന്ന് ജാന്‍വി കുമാര്‍. ശ്രീദേവി ഉണ്ടായിരുന്നെങ്കില്‍ തന്റെ ജീവിതം പൂര്‍ണമായും മാറുമായിരുന്നുവെന്നും ആദ്യ സിനിമയുടെ പകുതി ഷൂട്ടിങ് പൂര്‍ത്തിയായപ്പോഴാണ് അമ്മ മരിച്ചതെന്നും ജാന്‍വി പറഞ്ഞു.
അമ്മയുടെ മരണശേഷം തനിക്ക് സിനിമ തുടരാന്‍ കഴിയുന്നില്ലെന്നും എപ്പോഴും സിനിമയെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചുമാണ് ശ്രീദേവിക്ക് പറയാനുണ്ടായിരുന്നതെന്നും ജാന്‍വി പറഞ്ഞു. ബര്‍ക്കാ ദത്തുമായുള്ള അഭിമുഖത്തിലാണ് ജാന്‍വി ശ്രീദേവിയെക്കുറിച്ച് പറഞ്ഞത്.
”കൂടെ അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം പൂര്‍ണമായും മാറിയിട്ടുണ്ടാകുമായിരുന്നു. എന്റെ ആദ്യ സിനിമയുടെ പകുതി ഭാഗത്തിന്റെ ഷൂട്ട് പൂര്‍ത്തിയായപ്പോഴാണ് അമ്മയെ നഷ്ടപ്പെട്ടത്. ആ സിനിമ പുറത്തിറങ്ങിയിരുന്നെങ്കില്‍ എന്റെ ലൈഫ് മാറുമായിരുന്നു.
ഇപ്പോള്‍ എന്റെ ജീവിതം വെറും ഭാവനാത്മകമാണ്. ഇപ്പോള്‍ എന്റെ ജീവിതം വളരെ വ്യത്യസ്തമാണ്. അമ്മയുടെ വേര്‍പാടിന് ശേഷം പഴയപോലെ സിനിമ തുടരാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു. കാരണം അമ്മ മരിക്കുന്നതിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ സിനിമ തീര്‍ച്ചയായും ചെയ്യണം, പറ്റുന്നതിന്റെ പരാമവധി കഴിവ് പുറത്തെടുക്കണമെന്നൊക്കെ എപ്പോഴും എന്നോട് പറയുമായിരുന്നു. ബെസ്റ്റ് തന്നെ കൊടുക്കണമെന്ന് പറഞ്ഞു കൊണ്ടേയിരിക്കും.
എനിക്ക് അമ്മയുടെ ആ വാക്കുകള്‍ മാത്രമാണ് കേള്‍ക്കാന്‍ കഴിയുന്നത്. അവസാനമായിട്ട് ഞാന്‍ അമ്മയോട് നടത്തിയ സംഭാഷണത്തിലും എന്റെ സിനിമയെക്കുറിച്ചാണ് അമ്മ സംസാരിച്ചത്. കൊവിഡിന്റെ സമയത്ത് ഞാന്‍ പൂര്‍ണമായും ഇതൊക്കെയാണ് ചിന്തിച്ചത്. എന്റെ എല്ലാം നഷ്ടപ്പെട്ടുവെന്ന് അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് എന്നെ നിയന്ത്രിക്കാന്‍ തന്നെ കഴിയുന്നില്ലായിരുന്നു.
ആളുകളുടെ കൂടെയൊന്നും എനിക്ക് കൂടാന്‍ തോന്നുന്നില്ല. നമ്മുടെ അമ്മയെ പോലെ ഈ ലോകത്ത് മറ്റൊരാള്‍ക്കും നമ്മളെ സ്‌നേഹിക്കാന്‍ കഴിയില്ല. എങ്ങനെയോ ഞാന്‍ എന്റെ സിനിമ പൂര്‍ത്തിയാക്കിയതാണ്. ഞാന്‍ നന്നായി തന്നെ ചെയ്യാനായിട്ട് ശ്രമിച്ചിട്ടുണ്ടായിരുന്നു.
കണ്ണടച്ച് അമ്മയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്നെ ലഡു എന്ന് വിളിക്കുന്നത് മാത്രമാണ് എനിക്ക് കേള്‍ക്കാന്‍ കഴിയുന്നത്. എന്നെ അങ്ങനെയായിരുന്നു വിളിക്കുക. ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അമ്മ കൂടെ ഉണ്ടെന്ന് തോന്നും,” ജാന്‍വി കപൂര്‍ പറഞ്ഞു.
content highlight: actress janvi kapoor about sreedevi