നടി ജലജ തിരിച്ചെത്തുന്നു
Movie Day
നടി ജലജ തിരിച്ചെത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th May 2012, 1:49 pm

കൊച്ചി: എണ്‍പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടി ജലജ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലായ ബാല്യകാലസഖിയെ ആസ്പദമാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജലജ വീണ്ടും അഭിനയ ലോകത്തേക്കെത്തുന്നത്.

ബാല്യകാലസഖിയിലെ നായിക കഥാപാത്രമായ സുഹറയുടെ അമ്മയുടെ വേഷമാണ് ജലജയ്ക്കായി മാറ്റി വെച്ചിരിക്കുന്നത്. സുഹറയുടെ കഥാപാത്രം ബോളിവുഡ് താരം ഇഷ ഷര്‍വാണിയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍.

സിനിമയുടെ ഷൂട്ടിംങ് ആഗസ്തില്‍ തുടങ്ങുമെന്നാണ് പ്രൊഡക്ഷന്‍ ടീമില്‍ നിന്നും ലഭിക്കുന്ന വിവരം.

 

 

 

Malayalam News

Kerala News in English