മലയാളത്തിലും തമിഴിലും കുറച്ചധികം വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് ഇനിയ. മാമാങ്കം എന്ന സിനിമയിലേയ്ക്ക് എത്തിയതിനെക്കുറിച്ചും ആ കഥാപാത്രം തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ചും തുറന്നു പറയുകയാണ് മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇനിയ.
മാമാങ്കത്തില്‍ അഭിനയിക്കാന്‍ ആദ്യമായി കാള്‍ വരുന്നത് അമ്മയുടെ ഫോണിലേക്കാണെന്നും കഥയും സംഭവങ്ങളും ആര്‍ട്ടിസ്റ്റുകളും ആരെന്ന് കേട്ടറിഞ്ഞപ്പോള്‍ അത് ചെയ്യണമെന്ന് അമ്മയാണ് പറഞ്ഞതെന്നും ഇനിയ പറയുന്നു. ഹീറോയിന്‍ അല്ല അതുകൊണ്ട് ഒരു ചിന്ത വേണമെന്ന് മമ്മൂട്ടി ആദ്യം തന്നെ പറഞ്ഞിരുന്നുവെന്നും ഇനിയ പറയുന്നു.
പിന്നീട് അഭിനയിക്കാന്‍ തന്നെ തീരുമാനിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ഓരോ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും കുടുംബത്തിന്റെ പക്ഷത്തു നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും നടി പറയുന്നു. അച്ഛനും അമ്മയും വ്യത്യസ്ത മതങ്ങളില്‍ നിന്നും വിവാഹം ചെയ്തവരായതുകൊണ്ട് ഫോര്‍വേഡ് ആയിട്ടുള്ള രക്ഷിതാക്കളെയാണ് തനിക്ക് കിട്ടിയതെന്നും ഇനിയ കൂട്ടിച്ചേര്‍ത്തു.
എം. പത്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി, പ്രാചി ടെഹ്‌ലാന്‍, അനു സിത്താര, ഇനിയ, ഉണ്ണി മുകുന്ദന്‍, കനിഹ തുടങ്ങി നിരവധി താരങ്ങള്‍ മാമാങ്കത്തില്‍ അഭിനയിച്ചിരുന്നു.
തനിക്ക് ഉയരം കൂടുതലായതിനാല്‍ സിനിമയില്‍ റോളുകള്‍ കിട്ടുന്നില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് മാമാങ്കത്തിലെ നായിക പ്രാചി ടെഹ്‌ലാന്‍ നേരത്തേ രംഗത്തു വന്നിരുന്നു.
കേരളത്തിലെ പ്രേക്ഷകര്‍ ഇപ്പോഴും തന്നെ പൂര്‍ണ്ണമായി സ്വീകരിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്നും നല്ല അവസരങ്ങളും ആത്മാര്‍ത്ഥതയുമുള്ള ആളുകളെ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടാണെന്നും പ്രാചി പറഞ്ഞിരുന്നു. അന്യഭാഷയില്‍ നിന്നെത്തുന്ന തന്നെപ്പോലുള്ളവര്‍ക്ക് മലയാളത്തില്‍ നല്ല റഫറന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും പ്രാചി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക