|

സ്ലീവ്‌ലെസും ഷോട്ട്സുമൊക്കെ ഇട്ട് അഭിനയിക്കാന്‍ അന്നെനിക്ക് ബുദ്ധിമുട്ടായിരുന്നു, അതിലൊന്നും മോശമില്ലെന്ന് കുറേക്കഴിഞ്ഞാണ് തിരിച്ചറിയുന്നത്: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒമര്‍ ലുലു സംവിധാനം ചെയ്ത് 20017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചങ്ക്‌സ്. ഹണി റോസ്, ബാലു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗണപതി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ടായിരുന്നു.

ആദ്യമായിട്ട് ചങ്ക്‌സ് സിനിമയില്‍ ഷോട്ട്‌സ് ഇട്ട് അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് ഹണി റോസ്. അന്ന് തനിക്ക് അത് വല്ലാത്ത ബുദ്ധിമുട്ടായിരുന്നുവെന്നും സ്ലീവ്‌ലെസ് ഇട്ട് അഭിനയിക്കാന്‍ തന്നപ്പോള്‍ ആദ്യം ധരിക്കാന്‍ തയ്യാറായില്ലെന്നും നടി പറഞ്ഞു.

പിന്നീടാണ് അതില്‍ ഒന്നും കുഴപ്പമില്ലെന്ന് തനിക്ക് മനസിലായതെന്നും എല്ലാം മനസിന്റെ കുഴപ്പമാണെന്നും ഹണി പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

”ഗോവയില്‍ ചങ്ക്സ് സിനിമയുടെ സമയത്താണ് ഞാന്‍ ആദ്യമായിട്ട് ഷോട്സ് ഇടുന്നത്. എന്നാല്‍ അവിടെ നമ്മളെ ആരും നോക്കില്ല. എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഗോവയില്‍ ഒരു മനുഷ്യന്‍ പോലും നമ്മളെ മൈന്‍ഡ് ചെയ്യുന്നില്ല.

ഒന്ന് ജസ്റ്റ് നോക്കുന്നു പോലും ഇല്ല. അവര്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നു പോലും ഇല്ലെന്നതാണ് കാര്യം. എത്രയോ വിദേശികളാണ് അവിടെ വരുന്നത്. അവര്‍ നമ്മള്‍ ഷോര്‍ട്സാണ് ഇട്ടതെന്നൊന്നും ശ്രദ്ധിക്കുന്നേ ഇല്ല.

ഡ്രസിന്റെ കാര്യത്തില്‍ എന്റെ നാട്ടുകാരോ വീട്ടുകാരോ എന്നെ ഒന്നും പറഞ്ഞിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും അവര്‍ ആ ബഹുമാനം കാണിച്ചിതാവും. പിന്നെ ഞങ്ങള് നാട്ടുകാരുമായി ഭയങ്കര അടുപ്പമുള്ളവരല്ല.

ഞാന്‍ ആദ്യം സിനിമ ചെയ്യാനായി പോയപ്പോള്‍ എനിക്ക് ഒരു ടോപ്പ് തന്നു. സ്ലീവ്ലെസ് ആയിരുന്നു. എനിക്ക് ഭയങ്കര സങ്കടമായിരുന്നു അത് ഇടാന്‍. ഞാന്‍ അവിടെ വലിയ പ്രശ്നം ഉണ്ടാക്കി.സാര്‍ എനിക്ക് സ്ലീവ്ലെസ് വേണ്ട സാര്‍, അത് ഞാന്‍ ഇടില്ലെന്നൊക്കെ പറഞ്ഞു. അവരെ സംബന്ധിച്ച് അതെല്ലാം കോമഡി ആയിരിക്കും എന്താണ് ഈ കുട്ടി പറയുന്നത് എന്നായിരിക്കും അവര്‍ ചിന്തിക്കുക.

പിന്നെ കുറച്ച് കാലം കഴിഞ്ഞപ്പോഴാണ് അതില്‍ എന്ത് കുഴപ്പമാണ് ഉള്ളത്. ഒരു ഡ്രസ് എന്നതിലപ്പുറം വേറെ ഒന്നുമില്ലെന്ന് ചിന്തിച്ചത്. എല്ലാം നമ്മുടെ മൈന്‍ഡ് സെറ്റിന്റെ കുഴപ്പമാണ്. എനിക്ക് അത് പെട്ടെന്ന് മാറിയതല്ല. പതുക്കെ പതുക്കെ മാറിയതാണ്. ഇപ്പോള്‍ അങ്ങനെ ഒരു പ്രശ്‌നവും ഇല്ല,” ഹണി റോസ് പറഞ്ഞു.

അതേസമയം മോണ്‍സ്റ്ററാണ് അവസാനമായി പുറത്തിറങ്ങിയ ഹണിയുടെ മലയാള ചിത്രം. ശ്രദ്ധേയമായ വേഷമാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചത്. മോഹന്‍ലാല്‍ പ്രാധാനകഥാപാത്രമായ ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്.

content highlight: actress honey rose  is talking about her dress in Chunks movie