|

ജീവിത സാഹചര്യം അറിയാത്തവരാണ് അങ്ങനെ പറയുന്നത്; പേടിയാണ് എന്തെങ്കിലും ഗുളിക തരുമോയെന്ന് ഡോക്ടറോട് ചോദിച്ചിട്ടുണ്ട്: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ടിലൂടെ മലയാള സിനിമാമേഖലയിലേക്ക് എത്തിയ താരമാണ് ഹണിറോസ്. പിന്നീട് മലയാളത്തിന് പുറമെ നിരവധി ഭാഷകളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. ജീവിത്തില്‍ ഒരു കാരണവുമില്ലാതെ താന്‍ പേടിക്കാറുണ്ടെന്ന് പറയുകയാണ് ഹണി റോസ്.

ധൈര്യമുള്ള വ്യക്തിയാണ് താന്‍ എന്ന് പറയാനാണ് ഇഷ്ടമെന്നും എന്നാല്‍ കാരണങ്ങളൊന്നുമില്ലാതെ അപ്പോഴും തനിക്ക് പേടിയാണെന്ന് ഹണി പറഞ്ഞു. അടുത്തായി താന്‍ ഏറെ പേടിച്ചത് ഫ്‌ളൈറ്റില്‍ കേറാനാണെന്നും ഹണി റോസ് പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി ഇക്കാര്യം പറഞ്ഞത്.

”എനിക്ക് എപ്പോഴും പേടിയാണ്. എന്തിനാണ് പേടി എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. എന്റെ ഉള്ളില്‍ ഉള്ളതാകാം. ഒരു ഇന്‍സിഡന്റ് സംഭവിക്കുമ്പോള്‍ നിങ്ങള്‍ എന്ത് കൊണ്ട് ബോള്‍ഡായി അതിനെ നേരിട്ടില്ലെന്ന് പലരും ചോദിക്കും. നിങ്ങള്‍ അങ്ങനെ പറയണമായിരുന്നു ഇങ്ങനെ പറയണമായിരുന്നു എന്നൊക്കെ പറയാന്‍ എളുപ്പമാണ്.

അങ്ങനെ പറയുന്നവര്‍ക്ക് ഒരിക്കലും ഫേസ് ചെയ്യുന്നവരുടെ ജീവിത സാഹചര്യം അറിയില്ല. അവരുടെ മാനസിക അവസ്ഥ നമ്മള്‍ മനസിലാക്കുന്നില്ല. അവര്‍ ചിലപ്പോള്‍ ധൈര്യമുള്ള ആളായിരിക്കില്ല. എനിക്ക് ഭയങ്കര ധൈര്യമുണ്ട് എന്ന് പറയാന്‍ ആഗ്രഹമുണ്ട്. പക്ഷേ ഞാന്‍ അങ്ങനെ ഉള്ള ആള്‍ അല്ല.

ഓരോ ദിവസവും ഞാന്‍ നല്ല ധൈര്യമുള്ള ആളാണെന്ന് എന്നെ ബോധ്യപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. എന്നെ സംബന്ധിച്ച് എനിക്ക് അതേ പറ്റുകയുള്ളു. കാരണം ഞാന്‍ അത്രമാത്രം ധൈര്യമുള്ള ഒരാളാണ്. ഓരോ സിറ്റുവേഷനും എങ്ങനെ മാനേജ് ചെയ്യണം എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ ധൈര്യം ഉണ്ടാക്കുകയാണ്.

എന്താണ് എനിക്ക് ഇത്ര ഭയം എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. ഒരു വര്‍ക്ക് കമ്മിറ്റ് ചെയ്യുമ്പോള്‍ പോലും എനിക്ക് ഭയമാണ്. അടുത്തായിട്ട് എനിക്ക് ഭയങ്കര പേടി തോന്നിയത് ഫ്‌ളൈറ്റില്‍ കേറാനാണ്. സത്യമായിട്ടും അത് വേറെ ലെവല്‍ ഫിയര്‍ ആണ്. ഓരോ സമയവും ദൈവമെ ഇത് പൊട്ടിത്തെറിച്ച് പോയാല്‍ എന്നെ താഴെ എത്തിക്കണേ എന്ന് പ്രാര്‍ത്ഥിച്ചാണ് ഞാന്‍ കേറിയത്.

അടുത്ത് ഉണ്ടാതാണ് അതുവരെ എനിക്ക് ഒരു പേടിയും ഇല്ലായിരുന്നു. ഭയങ്കര കൂള്‍ ആയിട്ടാണ് പോയിരുന്നത്. അത് മാറാനായി ഞാന്‍ ഡോക്ടറുടെ അടുത്ത് പോയിട്ടുണ്ട്. എനിക്ക് ഫ്‌ളൈറ്റ് കേറാന്‍ പേടിയാണ് എന്തെങ്കിലും ഒരു ഗുളിക തരുമോയെന്ന് വരെ ചോദിച്ചിട്ടുണ്ട്. എനിക്ക് അങ്ങനെ ഒരു പേടി വരാനുള്ള കാരണം ഒരു തവണ ഫ്‌ളൈറ്റ് ഭയങ്കരമായിട്ട് ഷേക്കായി.

അത് കഴിഞ്ഞതിന് ശേഷമാണ് എനിക്ക് ഫെളൈറ്റില്‍ കേറാന്‍ പേടി. വേറെ എങ്ങനെ മരിച്ചാലും ചാരമായിട്ട് താഴെ എത്തണ്ട. എന്റെ ബോഡി എങ്കിലും തിരിച്ച് കിട്ടണം(ചിരി),” ഹണി റോസ് പറഞ്ഞു.

തെലുങ്ക് ചിത്രമായ വീര സിംഹ റെഡ്ഡിയാണ് ഹണിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. നന്ദമുരി ബാലകൃഷ്ണന്‍, ശ്രുതി ഹാസന്‍, വരലക്ഷ്മി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ദീപ്തി എന്ന പേരിലാണ് ഹണി ചിത്രത്തിലെത്തുന്നത്.

content highlight: actress honey rose about her flight travelling experience