പൃഥ്വിരാജിനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് നടി ഹന്ന റെജി കോശി. പൃഥ്വിരാജിനെ സ്‌ക്രീനില്‍ കാണുന്നതിലും ഭംഗിയാണ് നേരിട്ട് കാണാനെന്നാണ് താന്‍ പറഞ്ഞെതെന്നും മാധ്യമപ്രവര്‍ത്തകര്‍ അതിനെ മറ്റൊരു രീതിയിലാക്കി എടുത്തതാണെന്നും താരം പറഞ്ഞു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പൃഥ്വിരാജിന്റെ ആദ്യത്തെ സിനിമ കാണുന്നതെന്നും. ആദ്യം കണ്ട സിനിമ നന്ദനമാണെന്നും ഹന്ന പറഞ്ഞു. അന്നുമുതല്‍ തന്നെ അദ്ദേഹത്തെ കാണാന്‍ വളരെ ഹാന്‍ഡ്‌സമാണെന്നും താരം പറഞ്ഞു. അദ്ദേഹത്തെ കാണുമ്പോള്‍ ഒരു ഓറ അനുഭവപ്പെടുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഹന്ന ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഞാന്‍ ആദ്യം കാണുന്ന പൃഥ്വിരാജ് സിനിമ നന്ദനമാണ്. അന്ന് ഞാന്‍ അഞ്ചാം ക്ലാസിലോ മറ്റോ ആണ് പഠിക്കുന്നതെന്ന് തോന്നുന്നു. നമ്മള്‍ അന്ന് കാണുന്ന ആ വ്യക്തിയാണ്. പിന്നീട് അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കാണുന്നു. അങ്ങനെയൊരു വ്യക്തിയെ നേരിട്ട് കണ്ടെതിന്റെ എല്ലാ എക്‌സൈറ്റ്‌മെന്റുമുണ്ട്. പിന്നെ അന്ന് ഞാന്‍ ക്രഷ് എന്നൊരു വാക്കല്ല പറഞ്ഞത്. പൃഥ്വിരാജ് യഥാര്‍ത്ഥ ജീവിതത്തിലും ഭയങ്കര ഹാന്‍സമാണെന്നാണ് ഞാന്‍ അന്ന് പറഞ്ഞത്.
സ്‌ക്രീനില്‍ പുള്ളി ഉറപ്പായും ഹന്‍ഡ്‌സമാണ്, അതിനെക്കാളും ഭംഗിയാണ് എന്നാണ് ഉദ്ദേശിച്ചത്. യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ നല്ല ഭംഗിയാണെന്ന് തന്നെയാണ് എനിക്ക് തോന്നിയത്. നമ്മള്‍ ഒരു ഓറ എന്നൊക്കെ പറയില്ലെ. അതാണ് എനിക്ക് അനുഭവപ്പെട്ടത്. ആ കാര്യമാണ് ശരിക്കും ഞാന്‍ പറഞ്ഞത്. അല്ലാതെ ക്രഷ് എന്നൊന്നും പറഞ്ഞില്ല. പിന്നെ നമ്മുടെ മീഡിയക്കാരല്ലേ, അതിനെ പല രീതിയിലേക്ക് മാറ്റി, ‘ ഹന്ന റെജി കോശി പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത് കൂമനാണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആസിഫ് അലി നായകനായെത്തിയ സിനിമക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ആനുകാലിക പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്ന സിനിമയില്‍ ബാബുരാജ്, രഞ്ജി പണിക്കര്‍, നന്ദു, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്.
ഡാര്‍വിന്റെ പരിണാമമാണ് ഹന്ന അഭിനയിച്ച ആദ്യ സിനിമ. രക്ഷാധികാരി ബൈജു ഒപ്പ്, പോക്കിരി സൈമണ്‍, എന്റെ മെഴുതിരി അത്താഴങ്ങള്‍, തീര്‍പ്പ് തുടങ്ങിയവയാണ് ഹന്ന അഭിനയിച്ച മറ്റ് സിനിമകള്‍.
content highlight: actress hanna raji koshi about prithviraj