റോഷാക്കില്‍ മമ്മൂട്ടിയോടൊപ്പം ഒരു മുഴുനീള വേഷം ചെയ്യാന്‍ കഴിഞ്ഞതിന്റേയും ആ കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന്റേയും ത്രില്ലിലാണ് നടി ഗ്രേസ് ആന്റണി.
റോഷാക്ക് സെറ്റിലുണ്ടായ ചില തമാശകളും മമ്മൂക്ക സെറ്റിലെത്തുമ്പോള്‍ ആ സെറ്റിനുണ്ടാകുന്ന മാറ്റത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗ്രേസ്. അത്രയും നേരം പാട്ടൊക്കെ വെച്ച് ചില്ലായിരിക്കുന്ന സംവിധായകന്‍ അടക്കം മമ്മൂക്ക വരുമ്പോള്‍ സ്റ്റാച്യു ആവുമായിരുന്നു എന്നാണ് ഗ്രേസ് പറയുന്നത്.
ഏത് ഏജ് ഗ്രൂപ്പിലുള്ള ആളുമായാണോ ഇടപെടുന്നത് അപ്പോള്‍ അവരിലൊരാളാവും മമ്മൂക്കയെന്നും വെള്ളം പോലെയാണ് ഇക്ക സഞ്ചരിക്കുന്നതെന്നുമാണ് ഗ്രേസ് പറയുന്നത്.
നല്ല വൈബുള്ള സോങ്ങായിരിക്കും എപ്പോഴും വെക്കുക. നമ്മളൊക്കെ ചില്‍ ചെയ്ത് ഭയങ്കര രസമായി ഇരിക്കുമ്പോള്‍ പെട്ടെന്ന് ഇക്ക വന്നു എന്നറിയുമ്പോള്‍ പാട്ടൊക്കെ ഓഫ് ചെയ്ത് സ്റ്റാച്യു എന്ന് പറയുന്ന ഒരു സാധനമില്ലേ, എല്ലാവരും അങ്ങനെ ആവും.
നിസാമിക്ക പാട്ട് ഓഫ് ചെയ്യാന്‍ വെപ്രാളപ്പെട്ട് ഫോണ്‍ തിരയും. പിന്നെ ഭയങ്കര സൈലന്‍സാണ്. ഞാന്‍ നിസാമിക്കയെ നോക്കുമ്പോള്‍ പുള്ളി ഇങ്ങനെ കണ്ണിറുക്കികാണിക്കും. അപ്പോള്‍ ഇക്കയുടെ ഒരു എന്‍ട്രിയുണ്ട്. അതൊരു വരവാണ്. എല്ലാവരേയും ഇങ്ങനെ നോക്കി വിഷൊക്കെ ചെയ്ത്.
ആ ദിവസത്തെ ഇക്കയുടെ വൈബ് എന്താണെന്ന് ആ വരവില്‍ നമുക്ക് മനസിലാകും. അടിപൊളിയായിട്ട് ‘ഹാ എന്തൊക്കെയാ’ എന്നൊക്കെ ചോദിച്ചാണ് വരവെങ്കില്‍ ആള്‍ അന്ന് നല്ല ഹാപ്പിയാണ്. മറിച്ച് ഒന്നും സംസാരിക്കാതെയാണ് വരവെങ്കില്‍ കാര്യങ്ങള്‍ പറയുമ്പോഴും ഡീല്‍ ചെയ്യുമ്പോഴുമൊക്കെ ഒന്ന് സൂക്ഷിച്ചോണം എന്നാണ് അര്‍ത്ഥം(ചിരി). തൊട്ട് പിറകില്‍ നില്‍ക്കുന്ന ജോര്‍ജേട്ടന്റെ മുഖത്ത് അതെല്ലാം റിഫ്‌ളക്ട് ചെയ്യും.
ഓരോ ദിവസം ഓരോ കാര്യങ്ങളാണ് ഇക്കയെ പറ്റി പറയാന്‍. പറഞ്ഞാല്‍ തീരില്ല. ചില ദിവസങ്ങളില്‍ ആള് ഭയങ്കര സീരിയസായി വന്ന് പെട്ടെന്ന് സ്യുച്ച് ആകും. ചില്‍ ആയി സംസാരിച്ച് കൂളായി പോകും.
റോഷാക്കിലെ ലൂക്ക് എന്ന ക്യാരക്ടറിന്റെ അപ്പീയറന്‍സ് ഇതുവരെ മമ്മൂക്ക ചെയ്തിട്ടില്ലാത്തതാണ്. എല്ലാവര്‍ക്കും അത് കാണാന്‍ അത്ഭുതമാണ്. ഞാന്‍ വിചാരിച്ചത് എനിക്ക് മാത്രമാണ് ഈ പ്രാന്ത് എന്നാണ്. പിന്നെ നോക്കുമ്പോള്‍ ആ സെറ്റ് മൊത്തം ഇക്കയുടെ ഈ ട്രാന്‍സ്ഫര്‍മേഷന്‍ ഇങ്ങനെ നോക്കിയിരിക്കുന്നതാണ് കാണുന്നത്, ഗ്രേസ് ആന്റണി പറഞ്ഞു.
Content Highlight: Actress Grace Antony About Mammoottys attittude on Rorschach Set