|

പ്രണവിനെ കല്യാണം കഴിക്കാന്‍ നോക്കിയിരിക്കുകയൊന്നുമല്ല: ഗായത്രി സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവിനെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞത് ശരിയാണെന്ന് നടി ഗായത്രി സുരേഷ്. പ്രണവിനോടുള്ള തന്റെ ഇഷ്ടം പെട്ടന്നുണ്ടായതല്ലെന്നും പണ്ടുതൊട്ടേ പ്രണവിനെ ഇഷ്ടമായിരുന്നെന്നും ഗായത്രി പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായത്രിയുടെ പ്രതികരണം.

എനിക്ക് മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രണവിനെ ഇഷ്ടമായിരിക്കും. അതുപോലെ ഇഷ്ടമാണ് എനിക്കും. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്. പക്ഷേ അതിനുവേണ്ടി നോക്കിയിരിക്കുകയൊന്നുമല്ല.

എന്റെ യാത്രയില്‍ വേറെ ഒരാളെ കണ്ട് ഇഷ്ടപ്പെട്ടാല്‍, ഒരുപക്ഷേ ഞാന്‍ അയാളെ കല്യാണം കഴിച്ചേക്കാം. എന്നാലും പ്രണവിനെ കല്യാണം കഴിക്കുക എന്നത് ഒരു ആഗ്രഹം തന്നെയാണെന്നും ഗായത്രി പറഞ്ഞു.

എനിക്ക് പതിനാലോ, പതിമൂന്നോ വയസ് പ്രായമുള്ളപ്പോള്‍ ഒരു ബുക്കില്‍ ലാലേട്ടന്റെ ഒരു ഫാമിലി ഇന്റര്‍വ്യൂവില്‍ പ്രണവിനെ കണ്ടിട്ടുണ്ട്. അന്ന് പ്രണവിനെ കണ്ടപ്പോള്‍ കൊള്ളാലോ ഇവന്‍ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ പ്രണവിനെ കാണുന്നത് സാഗര്‍ എലിയാസ് ജാക്കിയിലെ ആ ഒറ്റ സീനിലാണ്. പിന്നെ പ്രണവ് സിനിമയിലേക്ക് വന്നു. പ്രണവിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.

ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്. ലാലേട്ടനും താനും തമ്മില്‍ പ്രത്യേകം കണക്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഗായത്രി പറഞ്ഞു.

പരിഹസിക്കപ്പെടല്‍ ഒരു ട്രെന്‍ഡ് ആയപ്പോഴാണ് ട്രോള്‍സ് നിരോധിക്കണം എന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്. പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടത്. നല്ലോണം പൊക്കിപ്പറയുന്ന, ഇന്‍സ്‌പെയര്‍ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടതെന്നും ഗായത്രി പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി.

2016ല്‍ സജിത്ത് ജഗദ്നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ്, 2017ല്‍ സഖാവ്, ഒരു മെക്സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക. 2018ല്‍ കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചു. സൗത്ത് ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് താരം.

 
CONTENY HIGHLIGHTS:  Actress Gayathri Suresh about Pranav Mohanlal

Latest Stories