ആറാട്ടിന് ഭാവിയില്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായേക്കും, ഭീഷ്മ പര്‍വ്വം ഇന്റലക്ച്വല്‍ മൂവി: ഗായത്രി സുരേഷ്
Film News
ആറാട്ടിന് ഭാവിയില്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായേക്കും, ഭീഷ്മ പര്‍വ്വം ഇന്റലക്ച്വല്‍ മൂവി: ഗായത്രി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th March 2022, 7:14 pm

ആറാട്ട് സിനിമക്ക് ഭാവിയില്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായേക്കാമെന്ന് നടി ഗായത്രി സുരേഷ്. ഒരു പടം ടി.വിയില്‍ എത്ര പ്രാവിശം വന്നു എന്നതിനെ അടിസ്ഥാനത്തിലാണ് ആ പടം എത്രത്തോളം ഹിറ്റാണ് എന്ന് പറയാന്‍ പറ്റുകയെന്നും ഗായത്രി പറഞ്ഞു.

അതേസമയം ഭീഷ്മ പര്‍വ്വം ഒരു അമല്‍ നീരദ്, ഇന്റലക്ച്വല്‍ മൂവി ആണെന്നും ഈ കാലഘട്ടത്തില്‍ ഇന്റലക്ച്വല്‍ ആണെന്ന് കാണിക്കാനായി ഇന്റലക്ച്വല്‍ മൂവി ആക്‌സെപ്റ്റ് ചെയ്യുന്നുവെന്ന് തോന്നുന്നുണ്ടെന്നും ഗായത്രി പറഞ്ഞു മൂവി മാന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം പറഞ്ഞത്.

‘എന്റര്‍ടെയ്ന്‍മെന്റ് മൂവി ആണ് ആറാട്ട്. ഇരുന്ന് കാണാന്‍ പറ്റിയ ഒരു മൂവി ആണ് ആറാട്ട് എന്നാണ് ഞാന്‍ കേട്ടത്. ഭാവിയില്‍ ടി.വിയില്‍ വന്നു കഴിഞ്ഞാല്‍ കുറച്ച് കൂടി റിപ്പീറ്റ് വാല്യൂ ഉള്ളത് ആറാട്ടിനായിരിക്കും.

ഒരു പടം ടി.വിയില്‍ എത്ര പ്രാവിശ്യം വന്നു എന്നതിനെ അടിസ്ഥാനത്തിലാണ് ആ പടം എത്രത്തോളം ഹിറ്റാണ് എന്ന് പറയാന്‍ പറ്റുക. ആറാട്ടിനെ ഇത്രയും ഡീഗ്രേഡ് ചെയ്യുന്നത് കൊണ്ട് പറയുകയാണ്. ആരെങ്കിലും ഒരാള് സപ്പോര്‍ട്ട് ചെയ്യണ്ടേ,’ ഗായത്രി പറഞ്ഞു.

‘അതേസമയം ഭീഷ്മ പര്‍വ്വം ഒരു അമല്‍ നീരദ്, ഇന്റലക്ച്വല്‍ മൂവി ആണ്. കൂടുതല്‍ ആള്‍ക്കാരും ഇന്റലക്ച്വല്‍ മൂവി കാണാനാണ് ആഗ്രഹിക്കുന്നത്. ഈ കാലഘട്ടത്തില്‍ ഇന്റലക്ച്വല്‍ ആണെന്ന് കാണിക്കാനായി ഇന്റലക്ച്വല്‍ മൂവി ആക്‌സെപ്റ്റ് ചെയ്യുന്നുവെന്ന് തോന്നുന്നുണ്ട്.

ഫണ്ണായിട്ടുള്ള സിനിമ ആക്‌സപ്റ്റ് ചെയ്യുകയാണെങ്കില്‍ നമ്മള്‍ ഇന്റലക്ച്വല്‍ അല്ല എന്നൊരു തോന്നലുണ്ട് എന്നാണ് തോന്നുന്നത്,’ ഗായത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗായത്രിയുടെ ഏറ്റവും പുതിയ ചിത്രം എസ്‌കേപ്പ് മാര്‍ച്ച് 25 ന് റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ സര്‍ഷിക്ക് റോഷന്‍ സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രമാണ് എസ്‌കേപ്.

ഗായത്രിക്കൊപ്പം ശ്രീവിദ്യ മുല്ലചേരിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ്.ആര്‍. ബിഗ്‌സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് സര്‍ഷിക്ക് റോഷനാണ്.

Content Highlight: actress gayathri suresh about aarattu and bheeshma parvam