വണ്‍ എന്ന സിനിമയില്‍ നടന്‍ മമ്മൂട്ടിക്കൊപ്പമുണ്ടായ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തില്‍ സിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഗായത്രി അരുണ്‍. ഓരോ സീന്‍ എടുക്കുമ്പോഴും ആ സീനില്‍ അഭിനയിക്കുന്ന ഓരോരുത്തരേയും ശ്രദ്ധിക്കുന്ന ആളാണ് മമ്മൂക്കയെന്നും ഓരോരുത്തര്‍ക്കും ചില ടിപ്‌സുകള്‍ നല്‍കാനും മറ്റും അദ്ദേഹം തയ്യാറാകാറുണ്ടെന്നും അഭിനേതാക്കളെ അത്ര സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അദ്ദേഹത്തിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഓര്‍ത്ത് അത്ഭുതം തോന്നിയിട്ടുണ്ടെന്നും ഗായത്രി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ വണ്‍ എന്ന സിനിമയില്‍ ഒറ്റ സീനിലാണ് ഞാനും മമ്മൂക്കയും ഒരുമിച്ചുള്ളത്. അത് സിനിമയിലെ പ്രധാനപ്പെട്ട സീനുകളില്‍ ഒന്നാണ്. ഒരു പൊലീസ് സ്റ്റേഷന്‍ സീനാണ് എടുക്കുന്നത്. എന്നെ പൊലീസുകാര്‍ മമ്മൂക്കയ്ക്ക് അടുത്തേക്ക് കൊണ്ടുവരുന്നതാണ് സീന്‍. ആ സീനില്‍ ഞാന്‍ എന്റെ കൈ ഇങ്ങനെ ചുമ്മാ ഇട്ടിരിക്കുകയാണ്.
ഉടനെ അങ്ങനെ അദ്ദേഹം എന്റെ അടുത്ത് വന്ന് പറഞ്ഞു, കൈ കെട്ടി വെച്ചാല്‍ നന്നായിരിക്കും. ദേ അവന്‍ നില്‍ക്കുന്നത് പോലെ എന്ന് പറഞ്ഞ് മാത്യുവിനെ കാണിച്ചു തന്നു. കഴിഞ്ഞ ഷോട്ടില്‍ ഞാന്‍ ഇങ്ങനെയാണ് കൈവെച്ചതെന്നും കണ്ടിന്യൂറ്റിയുടെ പ്രശ്‌നം വരില്ലേ എന്നും ചോദിച്ചപ്പോള്‍ എന്ത് കണ്ടിന്യുറ്റിയെന്നും കണ്ടിന്യൂറ്റിയൊന്നുമില്ല അടുത്ത ഷോട്ടില്‍ കൈ കെട്ടിവെച്ചോ എന്ന് പറഞ്ഞു. അങ്ങനെ ചെയ്തപ്പോള്‍ ഇപ്പോള്‍ കറ്കട് ആയെന്നും പറഞ്ഞു.
മമ്മൂക്ക ഇതൊക്കെ എപ്പോഴാണ് ശ്രദ്ധിക്കുന്നതെന്ന് പോലും അറിയില്ല. സീനിന്റെ ഇടയില്‍ ഓരോ ആര്‍ടിസ്റ്റുകളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. എന്നോട് മാത്രമല്ല പൊലീസ് ഓഫീസറായി നിന്ന ഒരു ലേഡിയുടെ അടുത്തുപോയി എന്തോ അഡൈ്വസ് ചെയ്യുന്നതും കണ്ടിരുന്നു. അത്രയ്ക്ക് മൈന്യൂട്ട് ആയി അദ്ദേഹം ഓരോ ആക്ടേഴ്‌സിനേയും ശ്രദ്ധിക്കുന്നുണ്ട് എന്നതാണ്.
പല ഷോട്ട് എടുക്കുമ്പോഴും നമുക്ക് നമ്മുടെ കൈ ഒരു ഭാരമായി തോന്നുമെന്നും ഒരു കൈ എന്ത് ചെയ്യണമെന്ന് അറിയാത്തത് ഒരു നടിയെ സംബന്ധിച്ച് ഭയങ്കര ബുദ്ധിമുട്ടാണെന്നും ഗായത്രി പറയുന്നു. കൈ എങ്ങനെ വെക്കണമെന്ന് ഭയങ്കര കണ്‍ഫ്യൂഷന്‍ ഉണ്ടാവാറുണ്ട്. ഏതൊരു പുതിയ ആക്ടേഴ്‌സിനോട് ചോദിച്ചാലും ഇത് അറിയാന്‍ പറ്റും, ഗായത്രി പറയുന്നു.
പലരും തന്നെ ഇപ്പോഴും ദീപ്തി എന്ന പേര് വിളിക്കാറുണ്ടെന്നും അത് ആ കഥാപാത്രത്തിന്റെ വലിയ വിജയമാണെന്നും ഗായത്രി അരുണ്‍ പറയുന്നു. സീരിയല്‍ കഴിഞ്ഞാല്‍ പിന്നെ കഥാപാത്രങ്ങളെ ഓര്‍ത്തുവെക്കില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പരസ്പരം സീരിയലിലെ തന്റെ കഥാപാത്രത്തെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നെന്നും അത് കഥാപാത്രത്തോട് ഉള്ള ഇഷ്ടം കൊണ്ടാണെന്നും ഗായത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Gayathri Arun Share Experiance With Mammootty