മൂന്നാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകള്‍ക്ക് വരെ ലവ്‌ലെറ്ററും പ്രൊപ്പോസല്‍സും വരാറുണ്ടെന്ന് നടി ഗായത്രി അരുണ്‍. മകള്‍ അതെല്ലാം തന്നോട് വന്ന് പറയാറുണ്ടെന്നും തമാശയായിട്ടാണ് ആ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുള്ളതെന്നുമാണ് ഗായത്രി പറഞ്ഞത്.
ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരസ്പരം ഇഷ്ടം തോന്നുന്നത് പ്രശ്‌നമായി കാണുന്ന നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അതിന്റെ ഒന്നും ആവശ്യമില്ലെന്ന് നടി പറഞ്ഞു. പോപ്പര്‍സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എന്റ മകള്‍ മൂന്നാം ക്ലാസിലാണ്. അവരുടെ ഇടയില്‍ പോലും പ്രേമവും ലവ്‌ലെറ്ററും ഉണ്ട്. അവര്‍ക്കിടയില്‍ വരെ അതൊക്കെ സജീവമാണ്. അവളും വന്ന് പറയാറുണ്ട്, അമ്മേ എനിക്ക് ലവ് ലെറ്റര്‍ തന്നു, എന്നെ പ്രൊപ്പോസ് ചെയ്തു എന്നൊക്കെ.
ഞങ്ങള്‍ വളരെ ഓപ്പണായിട്ടാണ് അതൊക്കെ ഡിസ്‌കസ് ചെയ്യുന്നത്. വളരെ തമാശയോടെയാണ് ഞങ്ങള്‍ ആ കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്യുന്നത്. വളരെ സീരിയസായിട്ടുള്ള കാര്യമാണെങ്കില്‍ പോലും തമാശയായിട്ടാണ് അതിനെ കൈകാര്യം ചെയ്യാറുള്ളത്.
ലൈഫില്‍ സീരിയസ് ആയിട്ട് ഇതിനെ ഒക്കെ കാണേണ്ട ഒരു ഏജ് ഉണ്ട്. അത് വരെ ഇതിനെയൊക്കെ തമാശയായിട്ട് കണ്ടാല്‍ മതിയെന്നാണ് ഞാന്‍ പറഞ്ഞ് കൊടുക്കാറുള്ളത്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരസ്പരം ഇഷ്ടം തോന്നുന്നത് ഭയങ്കര എന്തോ പ്രശ്‌നം പോലെയാണ് നമ്മുടെ നാട്ടില്‍ കാണുന്നത്. അത്തരമൊരു നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. അതിന്റെ ഒന്നും ആവശ്യമില്ല.
ഒരു ആണ്‍കുട്ടി വന്ന് ഇഷ്ടമാണെന്ന് പറയുന്നത് വളരെ നാച്ചുറലായിട്ടുള്ള കാര്യമാണ്. അതിനോട് നമ്മള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് മാത്രമെയുള്ളു. അതൊന്നും വലിയ കാര്യമാക്കേണ്ടയെന്നാണ് ഇപ്പോള്‍ പറഞ്ഞ് കൊടുത്തിരിക്കുന്നത്,” ഗായത്രി അരുണ്‍ പറഞ്ഞു.
എന്നാലും ന്റെളിയാ ആണ് ഗായത്രിയുടെ പുതിയ ചിത്രം. സുരാജ്, സിദ്ദിഖ്, ലെന എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബാഷ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്. ജനുവരി ആറിനാണ് ചിത്രം റിലീസ് ചെയ്തത്.
content highlight: actress gayathri arun about society