| Friday, 30th April 2021, 4:21 pm

നമ്മളൊക്കെ വിചാരിക്കുന്ന പോലെ ഇന്‍ബോണ്‍ ടാലന്റ് അല്ല വിജയ് സാറിന്റേത്; ദളപതി വിജയ്‌യെ കുറിച്ച് ഗൗരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്, വിജയ് സേതുപതി, ധനുഷ് തുടങ്ങി തമിഴിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച താരമാണ് ഗൗരി. 96 എന്ന ചിത്രത്തിലെ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് ആരാധകരുടെ ഹൃദയങ്ങള്‍ കീഴടക്കിയ ഗൗരി തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം ഒരു അനുഗ്രഹമാണെന്നാണ് പറയുന്നത്.

മാസ്റ്റര്‍ സിനിമയില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങളും ഗൗരി നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

വളരെ സ്റ്റൈലിഷാണ് വിജയ് എന്നാണ് ഗൗരി പറയുന്നത്. ‘ അനായാസമായി അഭിനയിക്കുന്ന സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം. സ്റ്റണ്ട് ആയാലും ഡാന്‍സ് ആയാലും ഇമോഷണലി ആയാലും എല്ലാം സ്‌റ്റൈല്‍ ആണ്. നമ്മളൊക്കെ വിചാരിക്കുംപോലെ അത് ഇന്‍ബോണ്‍ അല്ല.

സാറിന്റേത് ഫിലിം ഫാമിലി ആണെങ്കിലും അദ്ദേഹത്തിന്റേതായ ഒരു ഹോം വര്‍ക്ക് പോകുന്നുണ്ട്. വര്‍ഷങ്ങളായി പോകുന്ന ഡാന്‍സ് ക്ലാസായാലും ഫൈറ്റ് ആയാലും എല്ലാം അദ്ദേഹം ഇതിലേക്ക് കൂട്ടിച്ചേര്‍ത്തു. അല്ലാതെ ഈസിയായി ഒന്നും വന്നതല്ല.

വളരെ സിന്‍സിയര്‍, ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരു പ്രൊഫഷണല്‍ ആണ് അദ്ദേഹം. ഒരു പുതിയ ആക്ടര്‍ എന്ന നിലയ്ക്ക് എനിക്ക് വിജയ് സാറിന്റെ അടുത്ത് നിന്ന് കുറേ പഠിക്കാന്‍ പറ്റി.

അദ്ദേഹം വളരെ സന്തോഷവാന്‍ ആണ്. വളരെ ശാന്തമാണ് ചിലപ്പോള്‍. എനിക്ക് ലോംഗ് ഷെഡ്യൂള്‍ ഉണ്ടായതിനാല്‍ അവസാനം ഒക്കെ ആയപ്പോള്‍ ഭയങ്കര ജോവിയല്‍ ആയിരുന്നു. നല്ലൊരു ലിസണര്‍ ആണ് അദ്ദേഹം. ഞാന്‍ കോളേജ് കട്ട് ചെയ്ത് മാസ്റ്ററിന്റെ സെറ്റില്‍ എത്തിയ കഥ പറയുമ്പോള്‍ അദ്ദേഹത്തിന്റെ കോളേജിലെ ചില കഥകള്‍ പറയും. അദ്ദേഹത്തിന്റെ കൂടെ അങ്ങനെ കുറേ രസകരമായ നിമിഷങ്ങള്‍ ഉണ്ടായിരുന്നു.

എന്തായാലും ഈ ചെറുപ്പ കാലയളവില്‍ വിജയ് സേതുപതി, വിജയ്, ധനുഷ് ഇവരുടെ കൂടെയൊക്കെ അഭിനയിക്കാന്‍ പറ്റിയത് വലിയ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്നു, ഗൗരി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Gauri About Vijay

Latest Stories

We use cookies to give you the best possible experience. Learn more