ബാലതാരമായെത്തി ഇപ്പോള്‍ മലയാളത്തിലെ യുവനടിമാരുടെ നിരയിലേക്ക് വളര്‍ന്നുവരുന്ന താരമാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്‍. നര്‍മ്മം കലര്‍ന്ന ക്യാപ്ഷനുകളോടെ എസ്തര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഈയിടെ പുറത്തുവന്ന എസ്തറിന്റെ ചില ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ആ ഫോട്ടോ ഷൂട്ട് നടക്കുന്ന സമയത്ത് പറ്റിയ ചില ചെറിയ അബദ്ധങ്ങളെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നടി.
ഫോട്ടോയും വീഡിയോകളുമായി പത്തോളം ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ഇതില്‍ ഷൂട്ട് കഴിഞ്ഞ് തളര്‍ന്നിരിക്കുന്നതും സാരിയുടത്ത് ഷൂട്ടിനായി നില്‍ക്കുമ്പോള്‍ വീഴാന്‍ പോകുന്നതും ഹൈ ഹീല്‍സ് ചെരുപ്പിട്ട് നടക്കാന്‍ ബുദ്ധിമുട്ടുന്നതുമെല്ലാമുണ്ട്. രസകരമായ കുറിപ്പും ഇതിനൊപ്പം എസ്തര്‍ പങ്കുവെച്ചിട്ടുണ്ട്.
‘ഇത് മുഴുവന്‍ തീര്‍ന്നപ്പോഴേക്കും ഞാന്‍ ശരിക്കും ക്ഷീണിച്ചു പോയിരുന്നു (സത്യത്തില്‍ തുടക്കം തൊട്ടേ ഞാന്‍ അങ്ങനെയായിരുന്നു) പിന്നെയിതാ ഷൂസ് ഒക്കെയിട്ട് ചില്‍ ചെയ്യുന്ന ഞാന്‍, സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്ന ഞാന്‍, അതും രണ്ട് തവണ. പിന്നെ ലഹങ്കയിലും ഇതാ വീഴാന്‍ പോകുന്നു.
ഇതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് എന്ത് മനസ്സിലാക്കാം, എന്നെ കൊണ്ട് ഇങ്ങനത്തെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറ്റില്ല എന്ന് തന്നെ,’ എസ്തറിന്റെ കുറിപ്പില്‍ പറയുന്നു.
മലയാളത്തില്‍ ദൃശ്യം 2വിലായിരുന്നു എസ്തര്‍ അനില്‍ അവസാനമായെത്തിയത്. ഏറെ സ്വാഭാവികവും പക്വവുമായ അഭിനയമാണ് നടി കാഴ്ചവെച്ചതെന്നായിരുന്നു പൊതുവേ ഉയര്‍ന്ന അഭിപ്രായങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Esther Anil shares bloopers from her recent photoshoot