|

നിങ്ങള്‍ കാണുന്നത് പോലെയൊന്നുമല്ല, എല്ലാ ദിവസവും വിരസതയനുഭവിക്കുന്നുണ്ട്; ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി എസ്തര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തിയ എസ്തര്‍ തന്റെ ഓരോ വിശേഷവും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

അത്തരത്തിലുള്ള നടിയുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വെള്ള ടാങ്ക് ടോപ്പും കറുപ്പ് ജീന്‍സും ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘നിങ്ങള്‍ കാണുന്നത് പോലെയൊന്നുമല്ല, ഞാന്‍ എല്ലാ ദിവസവും വിരസതയനുഭവിക്കുന്നുണ്ട്. മൂഡിയും ക്ഷീണിതയുമാണ്. നിങ്ങള്‍ക്ക് എന്തായിരുന്നു ഈ ദിവസങ്ങളില്‍ പരിപാടികള്‍?’ എന്നായിരുന്നു പോസ്റ്റിനൊപ്പം എസ്തര്‍ കുറിച്ചത്. ഇതോടെ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ എത്തുന്നത്.

വിരസതയുടെ കാരണം അന്വേഷിച്ചാണ് പലരും എത്തിയത്. സന്തോഷത്തോടെ ഇരിക്കണമെന്നും ചിത്രം മനോഹരമായിരിക്കുന്നെന്നും കമന്റിട്ടവര്‍ ഉണ്ട്.

ഫോട്ടോഷൂട്ടിന്റെയും അല്ലാത്തതുമായ എസ്തറിന്റെ പല ചിത്രങ്ങളും അതിന് നല്‍കുന്ന ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ
എനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നെങ്കിലെന്ന ക്യാപ്ഷനോടെ താരം പങ്കുവെച്ച ഫോട്ടോയും വൈറലായിരുന്നു.

സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍പില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന തന്റെ ചിത്രമാണ് എസ്തര്‍ പോസ്റ്റ് ചെയ്തിരുന്നത്. സിംഗിള്‍ ലൈഫ്, റോമിയോ സേവ് മീ എന്നീ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം എസ്തര്‍ ചേര്‍ത്തിരുന്നു.

തൊട്ടുപിന്നാലെ തന്നെ നിരവധി പേര്‍ കമന്റുമായെത്തി. ഞങ്ങളെ പരിഗണിക്കുമോ, ഞങ്ങള്‍ ഇവിടെയുണ്ട് വിഷമിക്കരുത്, പിന്നെ എന്തിനാ മുത്തേ ഈ ചേട്ടന്‍ എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്. ബോയ്ഫ്രണ്ടിന് വേണ്ട ഗുണങ്ങള്‍ കൂടി പറയണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു.

ദൃശ്യം 2വിലാണ് എസ്തര്‍ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വാഭാവികമായ കയ്യടക്കത്തോടെ കഥാപാത്രത്തെ കൈകാര്യം ചെയ്തുവെന്നായിരുന്നു എസ്തറിനെ അഭിനന്ദിച്ചെത്തിയ പലരും ചൂണ്ടിക്കാട്ടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Esther Anil Instagram post Viral