| Friday, 2nd April 2021, 2:47 pm

ഇന്‍സ്റ്റഗ്രാമില്‍ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുത്; എസ്തര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ ആരാധകരുള്ള താരമാണ് എസ്തര്‍ അനില്‍. എസ്തര്‍ പങ്കുവെക്കുന്ന പല ചിത്രങ്ങളും നിമിഷനേരംകൊണ്ട് വൈറലാവാറുണ്ട്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവവുമാണ് താരം. സിനിമാവിശേഷങ്ങള്‍ക്കൊപ്പം തന്നെ തന്റെ സ്വകാര്യ വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

ഏറ്റവും ഒടുവിലായി ഒരു ഏപ്രില്‍ ഫൂള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് താരം. സംഗതി മറ്റൊന്നുമല്ല. താരത്തിന്റെ രണ്ട് പോസിലുള്ള, വ്യത്യസ്ത ആംഗിളിലുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് എസ്തര്‍ എത്തിയിരിക്കുന്നത്.

ആദ്യചിത്രത്തില്‍ തനിക്ക് ഒരു ഒഴിവു ദിവസം കിട്ടിയെന്നും അതുകൊണ്ട് തന്നെ സ്‌കിന്‍കെയറിന് വേണ്ടി ചില കാര്യങ്ങള്‍ ചെയ്‌തെന്നും വെളിച്ചത്തിനടുത്ത് നിന്ന് എടുത്ത ഈ ഫോട്ടോയില്‍ ഗ്ലോവിയായ ഒരു സ്‌കിന്‍ നിങ്ങള്‍ക്ക് കാണാമെന്നുമായിരുന്നു എസ്തര്‍ പറഞ്ഞത്.

അതേ വസ്ത്രത്തില്‍ ഉള്ള മറ്റൊരു ഫോട്ടോയായിരുന്നു അടുത്തത്. എന്നാല്‍ നേരത്തെ പറഞ്ഞ ഗ്ലോവി സ്‌കിന്‍ അല്ല ഇതില്‍ കാണുന്നത്.

ജനാലയുടെ അടുത്ത് സൂര്യവെളിച്ചത്തിന് താഴെ നിന്ന് ഞാന്‍ ഒരു ചിത്രമെടുത്തെന്നും ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് നോക്കൂവെന്നും പറഞ്ഞ ശേഷം ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന എന്തും കണ്ണടച്ചങ്ങ് വിശ്വസിക്കരുതെന്നായിരുന്നു താരം കുറിച്ചത്. ഒപ്പം വൈകിയുള്ള ഏപ്രില്‍ ഫൂള്‍ ആശംസയും താരം അറിയിച്ചു.

എന്തായാലും വലിയ രീതിയിലുള്ള കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്. ഇത് വലിയ ഏപ്രില്‍ ഫൂള്‍ തന്നെയായിപ്പോയെന്നും ഇനി ഇന്‍സ്റ്റഗ്രാമില്‍ കാണുന്നതുമുഴുവന്‍ കണ്ണടച്ച് വിശ്വസിക്കാന്‍ പോകുന്നില്ലെന്നുമാണ് ചിലര്‍ കുറിച്ചത്.

സ്‌കിന്‍കെയറിന് വേണ്ടി ഒന്നും ചെയ്യാതെ അത് ചെയ്‌തെന്ന് പറഞ്ഞ് ഞങ്ങളെ പറ്റിച്ചല്ലേയെന്നും വ്യത്യസ്ത സ്ഥലത്തുനിന്ന് എടുത്തപ്പോള്‍ വ്യത്യസ്തമുഖമാണെന്നും ചിലര്‍ കമന്റിടുന്നുണ്ട്.

ഫോട്ടോഷൂട്ടിന്റെയും അല്ലാത്തതുമായ എസ്തറിന്റെ പല ചിത്രങ്ങളും അതിന് നല്‍കുന്ന ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ
എനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നെങ്കിലെന്ന ക്യാപ്ഷനോടെ താരം പങ്കുവെച്ച ഫോട്ടോയും വൈറലായിരുന്നു.

സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍പില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന തന്റെ ചിത്രമാണ് എസ്തര്‍ പോസ്റ്റ് ചെയ്തിരുന്നത്. സിംഗിള്‍ ലൈഫ്, റോമിയോ സേവ് മീ എന്നീ ഹാഷ്ടാഗുകളും ചിത്ത്രതിനൊപ്പം എസ്തര്‍ ചേര്‍ത്തിരുന്നു.

തൊട്ടുപിന്നാലെ തന്നെ നിരവധി പേര്‍ കമന്റുമായെത്തി. ഞങ്ങളെ പരിഗണിക്കുമോ, ഞങ്ങള്‍ ഇവിടെയുണ്ട് വിഷമിക്കരുത്, പിന്നെ എന്തിനാ മുത്തേ ഈ ചേട്ടന്‍ എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്. ബോയ്ഫ്രണ്ടിന് വേണ്ട ഗുണങ്ങള്‍ കൂടി പറയണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

ദൃശ്യം 2വിലാണ് എസ്തര്‍ അവസാനമായെത്തിയ ചിത്രം. ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വാഭാവികമായ കയ്യടക്കത്തോടെ കഥാപാത്രത്തെ കൈകാര്യം ചെയ്തുവെന്നായിരുന്നു എസ്തറിനെ അഭിനന്ദിച്ചെത്തിയ പലരും ചൂണ്ടിക്കാട്ടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Esther Anil Instagram Photos and April Fool Wish

Latest Stories

We use cookies to give you the best possible experience. Learn more