ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത സിനിമയാണ് ഉടല്‍. സിനിമയില്‍ ഗംഭീര പ്രകടനമായിരുന്നു ദുര്‍ഗ കാഴ്ചവെച്ചത്. എന്നാല്‍ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ ദുര്‍ഗ വലിയ രീതിയിലുള്ള സൈബര്‍ ബുള്ളിയിങ്ങിന് ഇരയായി.
ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാണ് ഇത്തരം വിമര്‍ശനങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നതെന്ന് പറയുകയാണ് താരം. ഉടല്‍ എന്ന ചിത്രത്തിനായി നടത്തിയ വലിയ പരിശ്രമങ്ങളൊന്നും ചര്‍ച്ചയാക്കാതെ വെറും ബെഡ് റൂം സീനുകളെ കുറിച്ച് മാത്രം സംസാരിക്കുന്ന മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്ട്രേഷനെ കുറിച്ചും താരം വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
‘ഉടലിലെ ഫൈറ്റ് സീനുകളൊക്കെ ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ മുതുകിന് ഇടിക്കുന്ന രംഗത്തില്‍ ശരിക്കും ഇടികിട്ടി. രണ്ടുദിവസം നെഞ്ചുവേദനയായിരുന്നു. ഇന്ദ്രന്‍സ് ഏട്ടന്റെ കയ്യില്‍ നിന്നും ഇടി കിട്ടി. ഇതൊന്നും ടൈമിങ് തെറ്റി കിട്ടുന്നതല്ല കേട്ടോ. ആത്മാര്‍ഥത കൂടിപ്പോയിട്ട് അഭിനയം സത്യമായതാണ്.
സ്റ്റെയര്‍കെയ്സില്‍ നിന്നു വീണ് താഴെ ചുമരില്‍ തലയിടിക്കുന്ന സീനുണ്ട്. അവസാനം അലമാരയില്‍ തലയിടിക്കുന്ന സീന്‍ അഭിനയിച്ചുകഴിഞ്ഞ് തലയിലൊരു മരവിപ്പ് പോലെ തോന്നിയതേ ഓര്‍മയുള്ളൂ. പിന്നെ, ഉണരുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.
ഇതൊന്നും ചര്‍ച്ച ചെയ്യാതെ ബെഡ്റൂം സീനിനെ കുറിച്ച് മാത്രം പറയുന്നതില്‍ നിന്നു തന്നെ മലയാളികളുടെ ‘സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍’ മനസിലാക്കാം. ഗൂഗിളില്‍ ‘ദുര്‍ഗ’ എന്ന് സെര്‍ച് ചെയ്താല്‍ തന്നെ ബെഡ്റൂം സീന്‍ എന്ന് സജഷന്‍ വരും. ഈ സിനിമ ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതില്‍ വലിയ വിഷമമുണ്ട്,’ ദുര്‍ഗ കൃഷ്ണ പറഞ്ഞു.
content highlight: actress durga krishna about dhyan sreenivasan