| Friday, 21st April 2023, 7:54 am

അന്നൊക്കെ മമ്മൂക്കക്ക് നോമ്പുണ്ടോ... എന്നൊരു ചോദ്യത്തില്‍ അത് തീരും, അദ്ദേഹത്തിന് അന്നും ഇന്നും ഒരു മാറ്റവുമില്ല: ദിവ്യ ഉണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയാണ് ദിവ്യ ഉണ്ണി. നിരവധി സിനിമകളില്‍ നായികയായ ദിവ്യ വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് നൃത്തത്തില്‍ സജീവമായിരുന്നു.

ദ ട്രൂത്ത് എന്ന സിനിമയില്‍ നോമ്പെടുത്ത് കൊണ്ട് മമ്മൂട്ടി 10-12 പേജ് ഡയലോഗ് പറഞ്ഞതിനെക്കുറിച്ച് പറയുകയാണ് ദിവ്യ ഉണ്ണി. സെറ്റിലെ ബാക്കി എല്ലാവരും ഇടയില്‍ പോകുകയും ഭക്ഷണം കഴിച്ച് വരുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഡയലോഗുകള്‍ ഇരുന്ന് പഠിക്കുകയായിരുന്നുവെന്നും ദിവ്യ പറഞ്ഞു. സെലിബ്രിറ്റി കണക്ട് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”നമ്മള്‍ ഏത് ലൈഫ് സിറ്റുവേഷന്‍സ് ഫേസ് ചെയ്യുമ്പോഴും അഭിനയിക്കേണ്ടി വരും. അതായത് കരയണം, ചിരിക്കണം, സങ്കടപ്പെടണം തുടങ്ങി പലതും അഭിനയിക്കണം. എത്ര ബുദ്ധിമുട്ടുള്ള അവസ്ഥയാണെങ്കിലും നമ്മള്‍ അത് ചെയ്യും.

എന്റെ ലൈഫില്‍ ഞാന്‍ പ്ലാന്‍ ചെയ്യാതെ എന്തെങ്കിലും കാര്യം വരുമ്പോള്‍ ഇതെന്താണ് ഇങ്ങനെ എന്നൊന്നും ആലോചിച്ച് ഞാന്‍ വിഷമിക്കില്ല. കാരണം അപ്പോള്‍ ഞാന്‍ ഓര്‍ക്കുക ഇത്തരത്തില്‍ വലിയ പ്രശ്നങ്ങള്‍ക്കിടയില്‍ നിന്ന് കൊണ്ടായിരിക്കും പലരും പത്ത് പേജ് ഡയലോഗ് പറയുന്നതെന്ന്.

എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ദ ട്രൂത്ത് എന്ന സിനിമ നടക്കുമ്പോള്‍ അതിന്റെ ക്ലൈമാക്സില്‍ നോമ്പെടുത്ത് നില്‍ക്കുമ്പോഴാണ് 10-12 പേജ് ഡയലോഗ് പഠിച്ച് മമ്മൂക്ക പറഞ്ഞത്. എല്ലാവരും ചുറ്റിലും നില്‍ക്കുന്നുണ്ട്. മമ്മൂക്ക തുടര്‍ച്ചയായി ഇത്രയും പേജ് ഡയലോഗ് പറഞ്ഞ് നടക്കുന്ന സീനാണ് എടുത്തത്.

നോമ്പെടുത്തിട്ട് ഇത്രയും ഡയലോഗ് പറയുന്നത് ഒന്നും അദ്ദേഹത്തിന് കുഴപ്പമല്ല. നമ്മളൊക്കെ അതിന്റെ ഇടയില്‍ പോകുന്നു, ഭക്ഷണം കഴിച്ച് വരുന്നു. എന്നാല്‍ അദ്ദേഹം ഡയലോഗ് പഠിക്കുകയാണ് ചെയ്തത്.

അന്നൊക്കെ മമ്മൂക്കക്ക് നോമ്പുണ്ടോ… എന്നൊരു ചോദ്യത്തില്‍ അത് തീരും. ഇന്ന് ആ കാര്യങ്ങള്‍ ചിന്തിക്കുമ്പോഴാണ് എനിക്ക് അദ്ദേഹം എടുത്ത എഫേര്‍ട്ട് മനസിലാവുന്നത്. അദ്ദേഹത്തിന് അന്നും ഇന്നും ഒരു മാറ്റവുമില്ല,”ദിവ്യ ഉണ്ണി പറഞ്ഞു.

content highlight: actress divya unni about mammootty

We use cookies to give you the best possible experience. Learn more