കള എന്ന ചിത്രത്തില്‍ ടോവിനോയുടെ ഭാര്യയായെത്തിയ താരത്തെ പ്രേക്ഷകര്‍ മറന്നുകാണില്ല. വിദ്യ എന്ന കഥാപാത്രം ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുമെന്നത് തീര്‍ച്ചയാണ്. സിനിമ വലിയ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ദിവ്യ. സിനിമയ്ക്ക് നല്ല അഭിപ്രായമാണ് ലഭിക്കുന്നതെന്നും അതിന്റെ സന്തോഷമുണ്ടെന്നും താരം പറയുന്നു.
അയാള്‍ ഞാനല്ല എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായും ഊഴത്തില്‍ പൃഥ്വരാജിന്റെ നായികയായും മമ്മൂട്ടി മുതല്‍ ജയറാം വരെയുള്ള താരങ്ങളുടെ നായികയായും ദിവ്യ പിള്ള വിവിധ വേഷങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായി.
താന്‍ അഭിനയിച്ച വലിയ താരങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ദിവ്യ പറയുന്നു. മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവവും ദിവ്യ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. എല്ലാ കാര്യങ്ങളും കൃത്യമായിരിക്കണമെന്നും അല്ലെങ്കില്‍ മമ്മൂക്ക ദേഷ്യപ്പെടുമെന്നുമായിരുന്നു സെറ്റിലുള്ളവര്‍ ആദ്യം തന്നോട് പറഞ്ഞിരുന്നത് എന്നാണ് ദിവ്യ പറയുന്നത്.
‘ മമ്മൂക്കയെ ആദ്യമായി കണ്ടത് ഇപ്പോഴും കണ്‍മുന്നിലുണ്ട്. കാരവാനില്‍ നിന്ന് പതുക്കെ ഇറങ്ങി വരുന്നു. സെറ്റിലുള്ളവര്‍ അതിന് മുന്‍പ് തന്നെ പറഞ്ഞിരുന്നു, എല്ലാ കാര്യങ്ങളും കൃത്യമായിരിക്കണം,അല്ലെങ്കില്‍ മമ്മൂക്ക ദേഷ്യപ്പെടും എന്നെല്ലാം. പക്ഷേ അദ്ദേഹം വളരെ സൗമ്യമായാണ് ഇടപെട്ടത്. വിശേഷങ്ങളൊക്കെ ചോദിച്ചു. അതോടെ സമാധാനമായി. പേടിയെല്ലാം മാറി, ദിവ്യ പറയുന്നു.
സിനിമയും ജോലിയും ഒരുമിച്ച് കൊണ്ടുപോകാനായിരുന്നു ആദ്യം പ്ലാനെന്നും എന്നാല്‍ രണ്ട് മൂന്ന് സിനിമകള്‍ ചെയ്തപ്പോള്‍ അഭിനയത്തോടുള്ള ഇഷ്ടം കൂടിയെന്നും അതോടെ രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും താരം പറയുന്നു.
അവസരം കിട്ടുമ്പോഴല്ലേ സിനിമയില്‍ അഭിനയിക്കാന്‍ പറ്റൂ, കുറേക്കാലം കഴിഞ്ഞ് അഭിനയിക്കണമെന്ന് തോന്നിയാല്‍ അതിന് കഴിയണമെന്നില്ലല്ലോ, അങ്ങനെയാണ് നാട്ടിലേക്ക് നേരെ വണ്ടികയറുന്നത്, ഫ്‌ളൈ ദുബായിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസറായിരുന്ന ദിവ്യ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Divya Pillai Share Experience With Mammootty