| Thursday, 9th February 2017, 3:32 pm

ലാലേട്ടനോട് ഇഷ്ടക്കൂടുതല്‍ ഉണ്ട്: അദ്ദേഹത്തിന്റെ അഭിനയം എനിക്ക് ലഹരിയാണ്: ' വീരം' നായിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വീരം എന്നചിത്രത്തിലെ കുട്ടിമാണി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ താരമാണ് ഡിവിന. ബോളിവുഡ് തട്ടകമാകുമ്പോഴും മലയാളത്തേയും മലയാള നടന്‍മാരോടുമുള്ള ഇഷ്ടം താരം മറച്ചുവെക്കുന്നില്ല.

മലയാളത്തിലെ ചില സിനിമകളൊക്കെ കണ്ടിട്ടുണ്ട്. ഇവിടുത്തെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ഇഷ്ടമാണ്. ദുല്‍ഖറിന്റേയും പൃഥ്വിരാജിന്റേയും സിനിമകള്‍ കണ്ടിട്ടുണ്ട്. എങ്കിലും ലാലേട്ടനോട് അല്പം ഇഷ്ടം കൂടുതലാണെന്നും താരം പറയുന്നു. ലാലേട്ടന്റെ അഭിനയം വല്ലാത്തൊരു ലഹരിയും ആകര്‍ഷണവുമാണ്.- ഡിവിന പറയുന്നു.

മലയാളം എനിക്ക് പരിചയമുള്ള ഒരിടമായിരുന്നു. മോഡലിങ് രംഗത്ത് നില്‍ക്കുമ്പോള്‍ കുറേ മലയാള പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. മലയാളസിനിമയിലേക്കെത്തുന്നത് ജയരാജ് സാര്‍ വിളിച്ചതുകൊണ്ടുതന്നെയാണ്.

കുട്ടിമാണി എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ വലിയ ഇഷ്ടം തോന്നി. കഥാപാത്രങ്ങളുടെ ശരീരഘടനയ്ക്ക് യോജിക്കുന്ന താരങ്ങളെയാണ് സാര്‍ തേടി നടന്നിരുന്നതെന്നും എന്നില്‍ അതുണ്ടെന്നും പറഞ്ഞപ്പോള്‍ തീര്‍ച്ചയായും ഈ സിനിമ ചെയ്യണമെന്ന് തോന്നി.


Dont Miss ഇത് ഒട്ടും തലക്കനമില്ലാത്ത, സിമ്പിളായ മുഖ്യമന്ത്രി: പിണറായി വിജയനെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി 


താന്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രമായിരുന്നു വീരത്തിലെ കുട്ടിമാണിയെന്നും വെല്ലുവിളി ഏറ്റെടുത്ത് വിജയിക്കുമ്പോഴാണ് പ്രേക്ഷകര്‍ നമ്മെ ഇഷ്ടപ്പെടുന്നതെന്നും ഡിവിന പറയുന്നു.

കുട്ടിമാണി എന്ന കഥാപാത്രമാകാന്‍ 10 കിലോയിലേറെ താന്‍ ഭാരം കുറച്ചു. കളരിപ്പയറ്റ് നേരത്തെ അറിയാമായിരുന്നു. ഒരു നാടകത്തില്‍ അഭിനയിക്കാനായി നേരത്തെ ആയോധനകല പഠിച്ചിരുന്നു. മലയാളത്തിലെത്തിയപ്പോള്‍ കളരിപ്പയറ്റ് പെട്ടെന്ന് പഠിക്കാന്‍ പറ്റിയെന്നും താരം പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more