| Sunday, 26th September 2021, 5:43 pm

ഫെമിനിസം പുരുഷവിരുദ്ധമോ മതവിരുദ്ധമോ അല്ല; മകളോട് ഗീതു മോഹന്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകയായും നടിയായും മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഗീതു മോഹന്‍ദാസ്. ഇപ്പോള്‍ തന്റെ മകള്‍ ആരാധനയ്ക്കായി ഗീതു പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഇന്‍സ്റ്റഗ്രാമിലായിരുന്നു ഗീതു മകള്‍ക്ക് വേണ്ടി കുറിപ്പെഴുതിയത്. അന്തരിച്ച എഴുത്തുകാരി കമല ഭാസിന്റെ വരികളെയും കാഴ്ചപ്പാടിനെയും കുറിച്ച് പറഞ്ഞാണ് കുറിപ്പ് തയാറാക്കിയിരിക്കുന്നത്.

”ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ സംസ്‌കാരവിരുദ്ധമോ മതവിരുദ്ധമോ അല്ല എന്നത് വളരുമ്പോള്‍ നീ മനസ്സിലാക്കുക. ഫെമിനിസം അനീതിയ്ക്കും അസമത്വത്തിനും എതിരായ ഒരു പ്രത്യയശാസ്ത്രമാണ്.

നിന്റെ മാതാപിതാക്കള്‍ എന്ന നിലയില്‍ കമല ഭാസിന്റെ ഈ വാക്കുകള്‍ നീ ഉള്‍ക്കൊള്ളണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ആരാധനാ,” എന്നായിരുന്നു ഗീതു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഭര്‍ത്താവ് രാജീവ് രവിയും മകളുമൊരുമിച്ചുള്ള ചിത്രവും ഗീതു കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു എഴുത്തുകാരിയും കവയിത്രിയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ കമല ഭാസിന്‍ അന്തരിച്ചത്. ജെന്‍ഡര്‍, വിദ്യാഭ്യാസം, വികസനം, മാധ്യമങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചായിരുന്നു അവരുടെ എഴുത്തുകളില്‍ അധികവും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress director Geetu Mohandas shares an Instagram note to daughter Aaraadhana

We use cookies to give you the best possible experience. Learn more