| Wednesday, 9th October 2019, 2:17 pm

കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞതാണ്; ലാല്‍ നായകനാകുമെന്ന വാര്‍ത്ത ഞെട്ടിച്ചെന്ന് നടി ഡിനി ഡാനിയേല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നെന്നും ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ നായകനാകുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് നടി ഡിനി ഡാനിയേല്‍.

സംഗതി വേറെയൊന്നുമല്ല കൂടത്തായി സംഭവം പശ്ചാത്തലമായി കൂടത്തായി എന്ന പേരില്‍ ഡിനിയും സിനിമ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ ജോളിയായി എത്തുന്നത് ഡിനി ഡാനിയേല്‍ തന്നെയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടക്കം റിലീസ് ചെയ്തതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ മോഹന്‍ ലാല്‍ ടീം ഇതേ ചിത്രം നിര്‍മിക്കുന്നതായി പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് രാവിലെ പത്ര വാര്‍ത്ത കണ്ട് ഞെട്ടിപ്പോയെന്നാണ് ഡിനി ഡാനിയേല്‍ പറഞ്ഞത്. ”കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി .ഇനിയിപ്പോ എന്ത് ??”- ഡിനി ചോദിക്കുന്നു.

ഡിനി നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോണെക്‌സ് ഫിലിപ്പ് ആയിരുന്നു. വിജീണ്ട് തുണ്ടത്തില്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ നിര്‍മാതാഴ് അലക്‌സ് ജേക്കബ്ബ് ആണ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗ്ഥനായാണ് എത്തുന്നതെന്നാണ് സൂചന. ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. അതേസമയം ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ആര് നിര്‍വ്വഹിക്കും എന്നകാര്യം വ്യക്തമല്ല. ആരാവും ചിത്രത്തില്‍ ജോളിയായി എത്തുമെന്ന കാര്യവും പുറത്തുവിട്ടിട്ടില്ല. മറ്റ് അഭിനേതാക്കളെക്കുറിച്ചും അറിവില്ല.

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരു കുറ്റാന്വേഷണ കഥ സിനിമയാക്കാന്‍ ഇരിക്കുകയായിരുന്നു ആശീര്‍വാദ് സിനിമാസ് എന്നു ഈ കഥയ്ക്ക് പകരം കൂടത്തായി പ്രമേയമാക്കുകയാണെന്നും നേരത്തെ തയ്യാറാക്കിയ കഥപൂര്‍ണ്ണമായും മാറ്റാതെ ചിലഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് വിവരം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേര്‍ 14 വര്‍ഷത്തിനിടെ സമാന ലക്ഷണങ്ങളോടെ കുഴഞ്ഞു വീണ് മരിച്ചതിലെ ദുരൂഹതയാണ് കൊലാപാതകത്തിന്റെ ചുരുള്‍ നീക്കിയത്.

We use cookies to give you the best possible experience. Learn more